ബുസൈതീൻ ക്ലബ് അണ്ടർ-15 ടീം ഗോൾകീപ്പറായി മലയാളി താരം അഖീൽ മാലിക്
text_fieldsമനാമ: ബുസൈതീൻ ക്ലബ് അണ്ടർ-15 ടീം ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട് ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും മലയാളിയുമായ അഖീൽ മാലിക്. കളിക്കളത്തിലെ മികച്ച പ്രകടനവും കാമറൂൺ പരിശീലകനായ ഗബ്രിയേൽ ലാർസൻ എംബോമയുടെ കീഴിൽ വർഷങ്ങളോളം ലഭിച്ച പരിശീലനവുമാണ് അഖീലിന്റെ നേട്ടത്തിന് വഴിത്തിരിവായത്. നിലവിൽ നടന്നുവരുന്ന ജൂനിയർ പ്രീമിയർ ലീഗിലും അഖീൽ ബൂട്ടണയുന്നുണ്ട്.
അഖീൽ മാലികിന് ലുലു ഗ്രൂപ് അംഗങ്ങൾ പ്രോത്സാഹന സമ്മാനം കൈമാറുന്നു
റിഫ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നസീർ കരിപ്പംകുളത്തിന്റെയും റസിയ മുഹമ്മദിന്റെയും മകനാണ് അഖീൽ. സുൽത്താൻ, ബിലാൽ, ആയിഷ എന്നിവരാണ് സഹോദരങ്ങൾ. മൂത്ത സഹോദരൻ സുൽത്താനും സ്കൂൾ തലത്തിൽ ഫുട്ബോൾ താരമാണ്. അഖീൽ മാലിക്കിന്റെ നേട്ടത്തിൽ ലുലു ഗ്രൂപ്പും സഹപ്രവർത്തകരും അഭിനന്ദനം അറിയിക്കുകയും വരുംകാലങ്ങളിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

