ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു

16:00 PM
11/09/2018
Shamil-Bahrain-Suicide

മനാമ: ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ ജില്ലയിലെ പറപ്പൂർ അന്നനട സ്വദേശി ഷംലി പന്തയിലിനെ (27)യാണ്  താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മുഹറഖിൽ ഒരു സ്ഥാപനത്തിൽ േജാലി ചെയ്ത് വരികയായിരുന്നു.

ഷംലി സ്ഥാപനത്തിൽ കഴിഞ്ഞ രണ്ടുദിവസമായി വരാത്തതിനെതുടർന്ന്  സഹപ്രവർത്തകർ ഫോൺ ചെയ്തിട്ട് കിട്ടിയില്ലെന്ന് പറയപ്പെടുന്നു.  ഇതിനെതുടർന്ന്  നേരിട്ട് ചെന്നപ്പോഴാണ് താമസസ്ഥലം അകത്തുനിന്ന് താഴിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. 

പൊലീസ് എത്തിയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശാമിലിയുടെ ഭർത്താവ്  ലിതിൻ ബഹ്റൈൻ പ്രവാസിയാണ്. ഇദ്ദേഹം ബന്ധുവി​​െൻറ വിവാഹത്തിൽ പെങ്കടുക്കാനായി അടുത്തിടെ  നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ എണ്ണം ഇതോടെ ആറായി. 

Loading...
COMMENTS