മലയാളി സമൂഹത്തിന്​ ഇതെന്തുപറ്റി..?

  • കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ  ജീവനൊടുക്കിയത്​ ആറുപേർ  

മനാമ: മലയാളി സമൂഹത്തിനുള്ളിൽ 35 ദിവസത്തിനുള്ളിൽ ആറ്​ ആത്​മഹത്യകൾ. അതിൽ രണ്ടുപേർ സ്​ത്രീകളും. മലയാളികൾക്ക്​ ഇതെന്തുപറ്റി എന്ന ​ചോദ്യമാണ്​ ഉയരുന്നത്​. ഇൗ വർഷത്തിൽ 28 ഒാളം ഇന്ത്യൻ പ്രവാസികളാണ്​ ആത്​മഹത്യ ചെയ്​തത്​. ഇതിൽ 60 ശതമാനംപേര​ും മലയാളികളാണ്​. നിരക്ക്​ കൂടി വരുന്നത്​ മലയാളി സംഘടനകൾക്കിടയിലും അമ്പരപ്പ്​ സൃഷ്​ടിച്ചിട്ടുണ്ട്​. ആഗസ്​റ്റ്​ ആറിന്​ കോഴിക്കോട്​ പയ്യോളി സ്വദേശിയായ 28 കാരനെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ  കണ്ടിരുന്നു. കൂട്ടുകച്ചവടത്തിന്​  പണം നൽകിയ ചില മലയാളികൾ  പണം തിരികെ ചോദിച്ച്​ ഇൗ യുവാവിനെ നിരന്തരം ശല്ല്യം ചെയ്​തിരുന്നതാണ്​ മരണകാരണമെന്ന്​ ആക്ഷേപമുണ്ടായിരുന്നു. ഇൗ യുവാവി​​െൻറ മരണം നടന്ന്​ ഒരാഴ്​ച കഴിയുന്നതിന്​ മുമ്പാണ്​ ആഗസ്​റ്റ്​ 12 ന്​ മലയാളികളുടെ  ഇരട്ട ആത്​മഹത്യവാർത്ത പുറത്തുവന്നത്​. ബഹ്​റൈനിലെ പ്രമുഖ ആശ​ുപത്രിയിൽ ​ഡോക്​ടർമാരായ സ്​ത്രീയും പുരുഷനുമാണ്​ അമിതമായി മര​ുന്ന്​  കുത്തിവെച്ച്​ മരിച്ചത്​. ഇവർ ബന്​ധുക്കളുമായിരുന്നു.

നാലാമത്തെ ആത്​മഹത്യ   കോഴിക്കോട്​ വടകര തീക്കുനി സ്വദേശിയുടെതായിരുന്നു. പട്ടികയിലെ അഞ്ചാമത്തെ വ്യക്തി   പത്തനംതിട്ട സ്വദേശിനിയാണ്​. സെപ്​തംബർ നാലിനാണ്​ തൂങ്ങിമരിച്ച നിലയിൽ അവരുടെ  മൃതദേഹം ഹൂറയിൽ കണ്ടെത്തിയത്​.   ഇന്നലെ മരിച്ച തൃശൂർ സ്വദേശിനി ഷംലിയാണ്​ പട്ടികയിലെ അവസാനത്തെ  വ്യക്തി​. മലയാളി സമൂഹത്തി​​െൻറ ആത്​മഹത്യ നിരക്ക്​ ഉയരുന്ന സാഹചര്യത്തിൽ സാമൂഹിക സംഘടനകള​ുമായി ചേർന്ന്​ ബോധവത്​കരണം നടത്താൻ തയ്യാറാണെന്ന്​ ബഹ്​റൈൻ ഹെൽത്ത്​  ആൻറ്​ സേഫ്​റ്റി സൊസൈറ്റി പ്രതിനിധി ഡോ.മഹ ഷഹാബ് അടുത്തിടെ പറഞ്ഞിരുന്നു. ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രി, ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിലാളി സമ്മേളനത്തിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു ഡോ.മഹ. സമ്മേളനത്തിൽ ഒരു പ്രതിനിധി വിഷയം ഉന്നയിച്ചപ്പോഴാണ്​ ഡോ.മഹ നിലപാട്​ അറിയിച്ചത്​. ഭൂരിപക്ഷം മലയാളികളും ബഹ്​റൈനിലെ തൊഴിൽ, വേതന അവസ്ഥകളിൽ സംതൃപ്​തിയോടെ ജീവിക്കു​േമ്പാഴും ചില മലയാളികൾ തങ്ങളുടെ ജീവിതത്തി​​െൻറ താളപ്പിഴകൾ കാരണം നിരാശ ഭരിതമായ അവസ്ഥകളിലേക്ക്​ ചെന്നെത്തുന്നു എന്നാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്​. 
 

Loading...
COMMENTS