Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലയാളിയുടെ സ്വപ്ന...

മലയാളിയുടെ സ്വപ്ന ഭൂമിയായ ഖോർഫക്കാൻ തീരത്തേക്കൊരു യാത്ര

text_fields
bookmark_border
മലയാളിയുടെ സ്വപ്ന ഭൂമിയായ ഖോർഫക്കാൻ തീരത്തേക്കൊരു യാത്ര
cancel
camera_alt????? ???????????

ഒഴിവു സമയങ്ങളിൽ വെറുതെയിരിക്കുകയോ ഉറങ്ങുകയോ എന്നത്‌ തീരെ ഇഷ്ടമില്ലാത്ത ഒരാളാണ്​ ഞാൻ. ഒഴിവു സമയത്ത്‌ എവിടെ യെങ്കിലുമൊക്കെ കറങ്ങണം. കഴിഞ്ഞ 19 വർഷമായി ഈ പവിഴ നാടി​​െൻറ ഭാഗമായ എനിക്ക്​ ഇവിടെ കാണാനൊന്നും ഇനി ബാക്കിയില്ല. പു തിയ മാളുകളും ഷോപ്പിംഗ്‌ സ​െൻററുകളും വിനോദ കേന്ദ്രങ്ങളും എക്സിബിഷനുകളും ഉദ്ഘാടന ദിവസം തന്നെ പോയി കാണും. അങ്ങനെയിരിക്കെ ഒരു ബക്രീദ്‌ അവധിക്കാലത്ത്‌ യു.എ.ഇയിലെ ‘ഖോർഫക്കാൻ’ സന്ദർശിക്കാൻ തീരുമാനിച്ചു. മലയാളികൾ ജീവനും കയ്യിലെടുത്ത്‌ അറബി പൊന്നും തേടി പത്തേമാരിയിൽ വന്നിറങ്ങിയ പ്രവാസിയുടെ ആദ്യ തലമുറയുടെ സ്വപ്ന മരീചികയാണത്​. ഷാർജയുടെ ഭാഗമായി നിലകൊള്ളുന്ന ഈ മനോഹര കടൽത്തീരത്ത്‌ അൽപ്പനേരം ചെന്നിരിക്കണം എന്ന്​ കലശലായ ആഗ്രഹം ഉണ്ടായിരുന്നു. എ​​െൻറ മുൻഗാമികൾ പ്രതീക്ഷകളുടെ ചിറകുകൾ വിരിച്ച്‌ സ്വപ്ന ഭൂമി തേടി കടൽ കരയിലേക്ക്​ നീന്തിയടുത്ത ആ മണൽ തിട്ടയോടൊന്നു സല്ലപിക്കണം. അന്ന് ഈ സവിധത്തിൽ തലചായ്​ച്ചവരുടെ ഗന്ധം ഇപ്പോഴും ഈ തീരത്ത്‌ വമിക്കുന്നുവോ എന്നറിയണം. കണ്ണെത്താദൂരത്ത്‌ പത്തേമാരിയിൽ നിന്നും കടലിലേക്ക്‌ ചാടിയവർ എത്രപേർ കരയണഞ്ഞു. എത്രപേരെ കടലെടുത്തു. വിവരങ്ങളുടെ ഏതെങ്കിലും പട്ടിക കണക്കിലുണ്ടോ എന്നാ ‘തിരമാലകളോട്‌ ചോദിക്കണം’.


ആഗ്രഹം പോലെ ആ തീരത്ത്‌ ഞാനും എത്തി. ചോദ്യങ്ങൾക്കപ്പുറം ഇന്ന് ഖോർഫക്കാൻ സുന്ദരിയാണ്‌. വൃത്തിയിലും ശുചീകരണത്തിലും ഭംഗിയിലും മുന്നിൽ. ഇന്ന് ഈ കടൽ തീരത്ത്‌ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുപാടുപേർ എത്തുന്നു. നീന്തിക്കുളിക്കാനും യന്ത്രബോട്ടുകളുടെ സവാരിക്കും വിനോദ സഞ്ചാരികളും താമസക്കാരുമായി ഒട്ടേറെ പേർക്ക്‌ ഉല്ലാസം നൽകുന്നു. ഒരു കാലത്തെ സ്വപ്ന തീരമായിരുന്ന ഈ ഇടം. എ​​െൻറ കുട്ടിക്കാല സുഹൃത്തും ദുബൈ പ്രവാസിയുമായ നൗഷാദുമൊത്ത്‌ ഒരു മണിക്കൂർ ബോട്ട്‌ സവാരി നടത്തി. കുറേ ദൂരെ സഞ്ചരിച്ചപ്പോൾ തോന്നി.

ഇവിടെയാകും പണ്ട്‌ കരയണയാൻ പത്തേമാരിയിൽ നിന്ന് ആളുകൾ ചാടിയിരുന്ന ആ ആഴക്കടലെന്ന്. നീന്തി രക്ഷപ്പെട്ടവർ പിന്നീട്‌ ഈ നാടി​​െൻറ അഭിവൃദ്ധിയിൽ പങ്കാളികളായി. നാടിനും കുടുംബത്തിനും ഭാവി തലമുറക്കും വെളിച്ചമായി. ഇവരും പിൻഗാമികളും തീർത്ത വിയർപ്പു തുള്ളികൾ ഇന്ന് യശസ്സായ്‌ മണിമാളികയായ്‌ സൗധങ്ങളായ്‌ ആകാശ ഗോപുരങ്ങളായ്‌ ഈ രാജ്യത്തി​​െൻറയും മാതൃരാജ്യത്തി​​െൻറയും സമ്പത്തായ്‌ സമൃദ്ധിയായ്‌ നിലകൊള്ളുന്നു. ആ കടൽ തീരം ഒരിക്കലെങ്കിലും പ്രവാസികൾ സന്ദർശ്ശിക്കണം. ഈ അറേബ്യൻ മണ്ണിൽ നമ്മുടെ മുൻ ഗാമികളുടെ ചൂടും ചൂരും പരന്നു കിടക്കുന്നുണ്ട്​. കരയണാതെപോയ ഒരുപാട്‌ പേരുടെ അന്തിമ നിശ്വാസങ്ങളും ഇവിടെ ‘തങ്ങിനിൽക്കുന്നുണ്ടാകാം’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayaleekhor fakkan
News Summary - malayalee-khor fakkan-bahrain-gulf news
Next Story