മലയാളി ജീവനൊടുക്കിയ നിലയിൽ
text_fieldsമനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് പയ്യോളി സ്വദേശി അർഷാദ് ഉതിരു പറമ്പിലിനെ (28)യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൈസനാർ^മറിയം ദമ്പതികളുടെ മകനായ ഇദ്ദേഹം വർഷങ്ങളായി ബഹ്റൈനിൽ കച്ചവടം നടത്തുകയാണ്. സഹോദരൻ മുഹമ്മദ് സുനീർ ബഹ്റൈനിലുണ്ട്.
കൂട്ടുകച്ചവടത്തിന് പണം നൽകിയ ചില മലയാളികൾ പണം തിരികെ ചോദിച്ച് അർഷാദിനെ നിരന്തരം ശല്ല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് അർഷാദ് ജീവനൊടുക്കാൻ കാരണമെന്നാണ് ആക്ഷേപം. പോലീസ് എത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകനും കെ എം സി സി ഭാരവാഹിയുമായ സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
