ഖുർആൻ പാരായണ മത്സരത്തിൽ മലയാളി ബാലന് രണ്ടാം സ്ഥാനം
text_fieldsഇഹ്സാൻ അബ്ദുല്ലത്തീഫിന് ശൈഖ് സ്വലാഹ് അബ്ദുല്ല ബിൻ ഇബ്രാഹിം സമ്മാനം നൽകുന്നു
മനാമ: ബഹ്റൈൻ അൽ ഇഹ്സാൻ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ മലയാളി ബാലൻ രണ്ടാം സ്ഥാനം നേടി. ബഹ്റൈനിലെ ഈസാ ടൗണിൽ പ്രവർത്തിക്കുന്ന അൽ ഇഹ്സാൻ മദ്റസയിലെ പൂർവ വിദ്യാർഥി ഇഹ്സാൻ അബ്ദുല്ലത്തീഫ് ആണ് രണ്ടാം സ്ഥാനത്തിന് അർഹനായത്. വിജയിക്കുള്ള സമ്മാനം ശൈഖ് സ്വലാഹ് അബ്ദുല്ല ബിൻ ഇബ്രാഹിം നൽകി.
അൽ ഹിദായ മലയാളം കൂട്ടായ്മയുടെ സെക്രട്ടറി കൂടിയായ തലശ്ശേരി ധർമടം സ്വദേശി അബ്ദുൽ ലത്തീഫിെൻറ മകനാണ് കൊച്ചു മിടുക്കൻ. ഇഹ്സാൻ അബ്ദുല്ലത്തീഫിനു അൽ ഹിദായ മലയാളം കൂട്ടായ്മയുടെ ആശംസകൾ നേരുന്നതായി ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ അറിയിച്ചു.

