മലയാളം മിഷന്‍ അധ്യാപക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു
text_fieldsമനാമ: മലയാളംമിഷന്‍ ബഹ്റൈൻ ചാപ്റ്ററിെൻറ നേതൃത്വത്തില്‍ ബഹ്റൈൻ കേരളീയ സമാജത്തിൽ അധ്യാപക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.
സമാജം പാഠശാല, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, കേരളം സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ ,ഗുരുദേവ സർവീസ് സൊസൈറ്റി എന്നിവിടങ്ങളിൽനിന്ന് അധ്യാപകർ ശില്‍പശാലയില്‍ പങ്കെടുത്തു. മലയാളം മിഷന്‍ അധ്യാപകനും പരിശീലകനുമായ കേശവൻ നമ്പീശൻ ശില്‍പശാലക്ക് നേതൃത്വം നൽകി.
ഉദ്ഘാടനം സമാജംആക്ടിങ് പ്രസിഡൻറ് പി.എൻ മോഹൻ രാജ് നിർവഹിച്ചു. ആക്ടിങ് സാഹിത്യവിഭാഗം സെക്രട്ടറി അനു തോമസ് , പാഠശാല പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര , കൺവീനർ നന്ദകുമാർ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി കൺവീനർ ഗോകുൽ , കേരളം സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ കൺവീനർ സതീഷ് ടി എൻ , ഗുരുദേവ സർവീസ് സൊസൈറ്റി കൺവീനർ ജോസ് കുമാർ എന്നിവർ പരിശീലനത്തിന് സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
