‘വൊയേജ്’ മലയാള സിനിമ ജൂൺ 19ന് പുറത്തിറക്കും
text_fieldsവൊയേജ് പോസ്റ്റർ
മനാമ: കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസ് കോൺവെക്സ് കോർപറേറ്റ് ഇവന്റുമായി സഹകരിച്ച് എപിക്സ്, സിനികോ, മുക്ത എ 2 സിനിമാസിൽ ജൂൺ 19ന് ‘വൊയേജ്’ മലയാള സിനിമ പുറത്തിറക്കുമെന്ന് പിന്നണി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരാണ്.
സിബിൻദാസ് സംവിധാനം ചെയ്ത സ്ക്രിപോവർ, വൈശാഖ് കുളങ്ങര സംവിധാനം ചെയ്ത ബർത്ത് സർട്ടിഫിക്കറ്റ്, പ്രശോഭ് മേനോൻ സംവിധാനം ചെയ്ത ബിരിയാണിയും സാമ്പാറും എന്നീ മൂന്ന് സിനിമകളുടെ സംയോജനമായ ഒരു സിനിമയുടെ ആന്തോളജി ആവിഷ്കാരമാണിത്.
വൊയേജ്’ മലയാള സിനിമയുടെ നിർമാതാവും സംവിധായകരും വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
പരാജയപ്പെട്ട ഒരു പുരുഷന്റെയും ജീവിതം ഒരുചോദ്യചിഹ്നമായി നിൽക്കുന്ന ഒരു സ്ത്രീയുടെയും മൂന്ന് കോളജ് പെൺകുട്ടികളുടെയും ജീവിതയാത്രയെക്കുറിച്ചാണ് ചിത്രം. ഓഡിയോയിലും വിഡിയോയിലും ഒരേ നിലവാരം പുലർത്തുന്ന ഒരു അന്താരാഷ്ട്ര സിനിമയായിട്ടാണ് തങ്ങൾ ഇത് നിർമിച്ചതെന്നും ആളുകൾക്ക് വളരെ മികച്ച തിയറ്റർ അനുഭവം ലഭിക്കുമെന്നും കാർത്തിക് രാജ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനും സിനിമയുടെ നിർമാതാക്കളിൽ ഒരാളുമായ കാർത്തിക് പറഞ്ഞു.
ബഹ്റൈനിലെ മൂന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ കാർത്തിക്, സംവിധായകരായ സിബിൻദാസ്, വൈശാഖ് കുളങ്ങര, പ്രശോഭ് മേനോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

