മലയാളം മിഷൻ ആഗോളതല മത്സരം; ബഹ്റൈൻ ചാപ്റ്ററിലെ വേദ പാതിരിശ്ശേരി വിജയി
text_fieldsവേദ പാതിരിശ്ശേരി
മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി നടത്തിയ ‘എന്റെ കേരളം’ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിൽനിന്നും പങ്കെടുത്ത വേദ പാതിരിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് മലയാളം മിഷൻ മത്സരം സംഘടിപ്പിച്ചത്.
കേരളത്തിന്റെ ഔട്ട് ലൈൻ ഭൂപടത്തിൽ മൂന്നു മിനിറ്റുകൊണ്ട് പതിനാല് ജില്ലകളുടെയും അതിർത്തികൾ വരച്ച് ജില്ലകളുടെ പേര് മലയാളത്തിൽ എഴുതുകയെന്നതായിരുന്നു മത്സരം.
ആഗോളതലത്തിൽ 6 വയസ്സു മുതൽ 17 വയസ്സുവരെയുള്ളവർക്കായി നടത്തിയ മത്സരത്തിന് എല്ലാ ചാപ്റ്ററുകളിൽ നിന്നും വലിയ സ്വീകാര്യതയാണ് ഉണ്ടായതെന്നും മത്സരത്തിൽ പങ്കെടുത്ത നൂറുകണക്കിനു കുട്ടികളിൽനിന്ന് ഏറ്റവും മികച്ച സൃഷ്ടികൾ നടത്തിയ പത്ത് പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത് എന്നും ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അറിയിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിലെ മലയാളം മിഷൻ പാഠശാലയിലെ കണിക്കൊന്ന കോഴ്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് വേദ. മലപ്പുറം വണ്ടൂർ സ്വദേശിയും അക്കൗണ്ടൻറുമായ വിപിൻ നാരായണന്റെയും എറണാ കുളം അങ്കമാലി സ്വദേശിനിയും ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ സ്മൃതി വിപിന്റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

