മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പ്രതിഭ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിലെ പ്രവേശനോത്സവം
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളിലൊന്നായ ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിൽ പ്രവേശനോത്സവം നടന്നു. പ്രതിഭ ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ പ്രതിഭയുടെ മുതിർന്ന നേതാവ് സി.വി. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയി വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരി പി. ശ്രീജിത്ത്, സെക്രട്ടറി പ്രദീപ് പതേരി, മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാഠശാല പ്രിൻസിപ്പൽ സുരേന്ദ്രൻ സ്വാഗതവും കൺവീനർ സോണി നന്ദിയും അറിയിച്ചു. പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും ഭാഷാപ്രവർത്തകരും പങ്കെടുത്തു.

