മലയാളം മനസ്സ് ‘സ്നേഹസ്പർശം 2023’ ആറാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
text_fieldsഎം.എം ടീം മലയാളം മനസ്സിന്റെ ആറാം വാർഷികാഘോഷം
മനാമ: ജീവകാരുണ്യപ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ എം.എം ടീം മലയാളം മനസ്സിന്റെ ആറാം വാർഷികം അദില്യ ബാങ്ക് സാഗ് തായി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. എം.എം ടീം പ്രസിഡൻറ് ഫിറോസ് മാഹി അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഗ്ലോബൽ പി.ആർ.ഒ യും കൺട്രി ഹെഡുമായ സുധീർ തിരുനിലത്ത് വിശിഷ്ട അതിഥിയായിരുന്നു.
ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീം, എം.എം ടീമിന്റെ രക്ഷാധികാരിയും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി, പി.ജി.എഫ് വൈസ് ചെയർമാൻ പ്രദീപ് പുറവങ്കര, എം.എം എക്സിക്യൂട്ടിവ് അംഗം ഷജിൽ ആലക്കൽ, വനിതവേദിയുടെ കൺവീനർ മൃദുല ജേക്കബ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ട്രഷററും മീഡിയ കൺവീനറുമായ എബിമോൻ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ വിൽസൺ ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.
സുധീർ തിരുനിലത്തിനെ പ്രോഗ്രാം കോഓഡിനേറ്റർ ആനന്ദ്, ജനറൽ സെക്രട്ടറി അനിരുദ്ധൻ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. നിയമക്കുരുക്കിൽപെട്ട് പ്രയാസമനുഭവിച്ചുകൊണ്ടിരുന്ന രണ്ടു പ്രവാസികൾക്ക് നാട്ടിൽ പോകുന്നതിനുവേണ്ടി രണ്ടു ടിക്കറ്റും അത്യാവശ്യം സാധനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും ചാരിറ്റി കൺവീനർമാരായ കുട്ടൻ തളി, ബിജു കുരുവിള, മഹേഷ്, ജയൻ മാത്യു, ജേക്കബ് ഡാനിയൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു. സിനിമ പിന്നണിഗായകരും കലാഭവനിലെയും പ്രശസ്ത റിയാലിറ്റിഷോയിലെയും കലാകാരന്മാർ അവതരിപ്പിച്ച നിരവധി കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

