ഇന്ത്യൻ സ്കൂളിൽ മലയാളം, സംസ്കൃത ദിനങ്ങൾ ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ മലയാളം, സംസ്കൃത ദിനാചരണം ഉദ്ഘാടനം
മനാമ: ഇന്ത്യൻ സ്കൂളിൽ മലയാളം, സംസ്കൃത ദിനങ്ങൾ സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗം ബിനു മണ്ണിൽ വറുഗീസ് ദീപം തെളിച്ചു. മലയാളം, സംസ്കൃതം വകുപ്പുകളുടെ സഹകരണത്തോടെ ജഷൻമാൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, പ്രധാനാധ്യാപകർ, വകുപ്പ് മേധാവികൾ, ഭാഷാധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടി ഏകോപിപ്പിച്ചു. സ്കൂളിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരിപാടികളിൽ ആകർഷകമായ പ്രകടനം കാഴ്ചവെച്ചു. റിധി കെ. രാജീവൻ സ്വാഗതം പറഞ്ഞു. സംഘഗാനം, നൃത്തം എന്നിവ ആഘോഷത്തിന് നിറപ്പൊലിമയേകി.
നേരത്തെ ഇന്ത്യൻ സ്കൂളിലെ മലയാളം, സംസ്കൃതം വകുപ്പുകൾ വിദ്യാർഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ ഭാഷകളിൽ അവരുടെ പ്രാവീണ്യവും വളർത്തിയെടുക്കുന്നതായിരുന്നു പരിപാടികൾ. പ്രതിഭാധനരായ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ശ്രേയ ചന്ദ്രൻ നന്ദി പറഞ്ഞു. ധനീഷ് റോഷനും സോന സജിയും അവതാരകരായിരുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ പങ്കെടുത്ത വിദ്യാർഥികളെയും മാർഗദർശനം നൽകിയ അധ്യാപികമാരെയും അഭിനന്ദിച്ചു.
മലയാളംദിന മത്സര വിജയികൾ:
സീനിയർ വിഭാഗം കവിത പാരായണം : 1. ഋതുകീർത്ത് വിനീഷ്, 2. പാർവതി കൃഷ്ണ, 3. ശ്രേയ ഇ. തോമസ്. പ്രസംഗം: 1. പ്രിയംവദ നേഹാ ഷാജു, 2. ധനീഷ് റോഷൻ പൊയ്യേരി, 3. റിധി കെ. രാജീവൻ. ജൂനിയർ വിഭാഗം കവിത പാരായണം: 1. ആകാൻഷ് അനിൽ കുമാർ, 2. ശ്രീനന്ദ കെ. പ്രവീൺ, 3. അവന്തിക. കഥ പറയൽ: 1. ദേവശ്രീ സി. സുശാന്ത്, 2. ആദിശ്രീ കേദൻ, 3. ഋഷിത മഹേഷ്. കൈയക്ഷരം:1. ജിയ മരിയ, 2. ആദിദേവ് സുനിൽ രാജ്, 3. ഫാത്തിമ അഥീല. സബ് ജൂനിയർ വിഭാഗം കവിത പാരായണം: 1. ആരാധ്യ സന്ദീപ്, 2. മുഹമ്മദ് റസീൻ, 3. ഹാദിയ ഷിജു ഷെരീഫ്. കൈയക്ഷരം: 1. റിതിക രഞ്ജിത്ത്, 2. ആൽവിൻ കെ, 3. അഭയ് കിരൺ.
സംസ്കൃതദിന മത്സര വിജയികൾ:
സീനിയർ വിഭാഗം പാരായണം: 1. ബാലാമണി അയിലൂർ, 2. ആദ്യ ശ്രീജയ്, 3. അമിത് ദേവൻ. പ്രസംഗം:1. കരിഷ്മ രാജേഷ്, 2. ശ്രാവണ വെങ്കിടേഷ്,3. ദേവാനന്ദ പെരിയൽ. ജൂനിയർ വിഭാഗം വായന (എട്ടാം ക്ലാസ്):1. നക്ഷത്ര രാജ് ,2. ഹർഷിത ഹരീഷ്, 3. ശ്രേയ മുരളീധരൻ. വായന (ഏഴാം ക്ലാസ് ): 1. അദിതി വിക്രാന്ത്, 2. വേദിക രൂപേഷ് , 3. ശ്രിയ സുരേഷ്. കൈയക്ഷരം (ആറാം ക്ലാസ് ): 1. ദേവലക്ഷ്മി സുജ, 2. ഭാർഗവി കോണ്ട്ലെ, 3. എൽവിൻ തോമസ്. സബ്-ജൂനിയർ വിഭാഗം കൈയക്ഷരം (അഞ്ചാം ക്ലാസ്): 1. ആരുഷി രൂപേഷ് ,2. പ്രിഷി മുക്കർല, 3. ദേവാൻഷി ദിനേശ്. കൈയക്ഷരം (നാലാം ക്ലാസ്): 1. അനയ് രൂപേഷ്, 2. അഥർവ് വിമൽ, 3. സാൻവി ശ്രീവാസ്തവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

