മലർവാടി ബാലോത്സവം സംഘടിപ്പിച്ചു
text_fieldsമലർവാടി മനാമ ഏരിയ ബാലോത്സവത്തിൽനിന്ന്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടി മനാമ ഏരിയ കൊച്ചു കൂട്ടുകാർക്കായി ബാലോത്സവം എന്ന പേരിൽ മത്സരപരിപാടി സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിലായിരുന്നു പരിപാടി. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത്. ആമിന, ഫൈഹ ഫൈസൽ, ഫാത്തിമ സഹ്ര (മിഠായിപെറുക്കൽ-കിഡ്സ്), മുഹമ്മദ് അർഷദ്, നഷ ഫാത്തിമ, ആമിന (ബാലൻസിങ് ബാൾ -കിഡ്സ്), ഷസ മറിയം, ആയിശ ഷസ, ഇശാൽ മറിയം (കുളം കര -കിഡ്സ്), ജുമാന, ഫാബിസ്, ഹവ്വ (ആനക്ക് വാലുവരക്കൽ-സബ്ജൂനിയർ), ജുമാന, ഹവ്വ, ആസിം അബ്ദുല്ല (കലക്ട് ബോൾസ് വിത്ത് നീസ് - സബ് ജൂനിയർ), മുഹമ്മദ് ഇഹ്സാൻ, ഹാമി നൗമൽ, ആയിശ അർഷ (കലക്ട് സ്റ്റോൺസ് - സബ്ജൂനിയർ), ഹനാൻ, മുഹൈമിൻ, അവ്വാബ് സുബൈർ (മെമ്മറി ടെസ്റ്റ്- ജൂനിയർ), അവ്വാബ് സുബൈർ, ലൈഹ ആദിൽ, ഫാത്തിമ നസ്രിൻ (കലക്ട് കപ്സ് ഇൻ വൺ ഹാൻഡ്- ജൂനിയർ), ഫിൽസ ഫൈസൽ, അഫ്രീൻ അഫ്സൽ, ഫിൽസ ഫാത്തിമ (മധുരം മലയാളം ജൂനിയർ) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫ്രൻഡ്സ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റ് എം.എം. സുബൈർ, വനിത വിഭാഗം പ്രസിഡന്റ് സാജിത സലീം, അസിസ്റ്റന്റ് സെക്രട്ടറി നദീറ ഷാജി, മലർവാടി സെക്രട്ടറി ലൂന, മലർവാടി കൺവീനർ റഷീദ സുബൈർ, ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ, ഏരിയ മലർവാടി കൺവീനർ സക്കിയ ഷമീർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഷമീം ജൗദർ, നൗമൽ റഹ്മാൻ, ഫൈസൽ, ഫൈസൽ എം.എം, ഷൗക്കത്തലി, സാജിർ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി, അബ്ദുല്ല, അസ്റ അബ്ദുല്ല, ബുഷറ ഹമീദ്, റസീന അക്ബർ, റഷീദ ബദർ, ഫസീല ശാഫി, ഫാഹിസ, ഷമീന ലത്തീഫ്, ശരീഖത്ത്, ഹസ്ന സമീർ, ഷഹീന നൗമൽ, ഷമീന നൗഫൽ, ഷഫീന ജാസിർ, നൗറ ഷൗക്കത്തലി, ഷദ ഷാജി, ശൈഖ ഫാത്തിമ, ഹന്ന ഫാത്തിമ, അഫ്നാൻ ഷൗക്കത്തലി, ഷിഫ ഫാത്തിമ, സഫ ശാഹുൽ ഹമീദ്, ലാമിയ ലത്തീഫ്, ഫാത്തിമ ഹിബ എന്നിവർ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

