Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലർവാടി ബാലസംഗമം...

മലർവാടി ബാലസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
cancel
camera_alt

മുഹറഖ് ഏരിയ മലർവാടി ബാലസംഗമത്തിൽ പങ്കെടുത്തവർ

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഗൗസ് പാർക്കിൽ നടത്തിയ സംഗമത്തിൽ റമദാനിൽ ദുആകൾ ചൊല്ലിപ്പഠിച്ച കുട്ടികളെ ആദരിച്ചു. കിഡ്സ്‌, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് നൽകിയ സ്കോർ ഷീറ്റ് പ്രകാരം വിജയികളായവർക്കുള്ള സമ്മാനങ്ങളും നൽകി.

കിഡ്സ് വിഭാഗത്തിൽ മനാല്‍ ഷമീർ, മാരിയ മർസൂഖ്, സബ്ജൂനിയർ വിഭാഗത്തിൽ ഇബ്രാഹിം മർസൂഖ്, ആദം മർസൂഖ്, ജൂനിയർ വിഭാഗത്തിൽ മിൻഹാൽ ഷമീർ, ഇഹ്സാൻ റഫീഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹറഖ് യൂണിറ്റ് പ്രസിഡൻ്റ്, ഷാക്കിർ കൊടുവള്ളി, സെക്രട്ടറി, സലാഹുദ്ദീൻ കിഴിശ്ശേരി, മലർവാടി കോർഡിനേറ്റർ, ദിൽഷാദ ബീഗം എന്നിവർ സമ്മാനങ്ങൾ നൽകി. മുഹറഖ് വനിത ഏരിയ സെക്രട്ടറിയേറ്റ് അംഗം, ഹേബ നജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുഹറഖ് വനിത യൂണിറ്റ് പ്രസിഡൻ്റ് ഫസീല അബ്ദുല്ല സ്വാഗതവും മലർവാടി കോഡിനേറ്റർ നന്ദിയും പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ശബ്നം ശുഐബ് പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gatheringorganizedMalarvadi children's group
News Summary - Malarvadi Children's Gathering was organized
Next Story