മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി, അൽഘോഷ് പാർക്കിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലസംഗമം
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി കുട്ടികൾക്കായി ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽഘോസ് പാർക്കിൽ നടത്തിയ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.മുഴുവൻ ദിവസങ്ങളിൽ ദുആ പഠിക്കുകയും സ്കോർ ഷീറ്റ് പൂരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണം ചെയ്തു സ്കോർ ഷീറ്റ് പൂരിപ്പിച്ചവരിൽ കിഡ്സ് വിഭാഗത്തിൽ ആദം മർസൂഖ്, മനാൽ ഷമീർ. സുബ്ജൂനിയർ വിഭാഗത്തിൽ ഇഹ്സാൻ റഫീഖ്, ആയിഷ ഹാദിയ, ജൂനിയർ വിഭാഗത്തിൽ മിൻഹാൽ കെ ഷമീർ, നസ്രിയ നൗഫൽ എന്നിവർ ട്രോഫി കരസ്ഥമാക്കി.
മുഹറഖ് മലർവാടി കൺവീനർ ഫസീല അബ്ദുല്ല, ഹിദ്ദ് യൂനിറ്റ് കൺവീനർ സാബിറ ഫൈസൽ, നുഫീല ബഷീർ, റഷീദ മുഹമ്മദലി, ഹേബ നജീബ്, സുബൈദ മുഹമ്മദലി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.മുഹറഖ് ഏരിയ സെക്രട്ടറി ഹേബ നജീബ് അധ്യക്ഷവഹിച്ചു. ഇഹ്സാൻ റഫീഖ് ഖിറാഅത്ത് നടത്തി.അസിസ്റ്റന്റ് സെക്രട്ടറി റഷീദ മുഹമ്മദലി സ്വാഗതവും ഏരിയ പ്രസിഡന്റ് സുബൈദ മുഹമ്മദലി ആശത്യും നേർന്നു. ഏരിയ മലർവാടി കൺവീനർ ഫസീലപരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

