ആവേശം വിതറിയ മലർവാടി ‘ബാലോത്സവം’ സമാപിച്ചു
text_fieldsമനാമ: കുരുന്നുകൾക്ക് നാടൻകളികളും നാട്ടറിവുകളും പകർന്നുനൽകിയ മലർവാടി ‘ബാലോത്സവം’ ശ്രദ്ധേയമായി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ‘സമ്മർ ഡിലൈറ്റ് 2023’ അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തിയത്.
ഹെന ജുമൈൽ, ഷഹീന നൗമൽ, അസ്റ അബ്ദുല്ല, റസീന അക്ബർ, സാജിദ സലീം, ഫാത്തിമ സാലിഹ്, സമീറ നൗഷാദ്, ബുഷ്റ അബ്ദുൽ ഹമീദ്, നൗറിൻ ഹമീദ്, ഷബീഹ ഫൈസൽ, വഫ ഷാഹുൽ ഹമീദ് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ.
ബാലോത്സവത്തിൽ മെഹഖ്, സജ് വ, അവ്വാബ്, ഹാസിം, ഐറിൻ, ഹംദ, ഹാമി, ശിഫ, ഇമാദ്, ലിയാന മറിയം, ദേവാംഗ്, ഉമർ ശകീബ്, സയാൻ നിയാസ്, മുഹമ്മദ് താബിഷ്, ഷാദി റഹ്മാൻ, നജ്മി സജ്ജാദ് എന്നിവർ വിവിധ ഇനങ്ങളിൽ വിജയികളായി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, സമ്മർ ഡിലൈറ്റ് ട്രെയിനർമാരായ അൻസാർ നെടുമ്പാശ്ശേരി, നുഅ്മാൻ വയനാട്, ക്യാമ്പ് കൺവീനർ ജാസിർ പി.പി, മൂസ കെ. ഹസൻ, അബ്ദുല്ല, റഷീദ സുബൈർ, ലൂന ഷഫീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.