Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാർമോണിയസ്​ കേരളയിൽ...

ഹാർമോണിയസ്​ കേരളയിൽ അണിചേരാൻ ആവേശത്തോടെ..

text_fields
bookmark_border
ഹാർമോണിയസ്​ കേരളയിൽ അണിചേരാൻ ആവേശത്തോടെ..
cancel
camera_alt???????? ????? ??????? ?????????? ?????????????? ?????????? ?????? ????? ??????? ???????? ?????? ??????? ??? ? ?????????? ?????????????? ???? ??????????????. ??? ?? ???? ??.?.? ?????? ???????, ???????? ????????? ???????? ????, ???? ?????????? ??????, ????, ???? ???????????? ??????? ?????

മനാമ: ഒരുമയുടെ സന്ദേശവുമായി ‘ഗൾഫ്​ മാധ്യമം’ ഏപ്രിൽ 12 ന്​ ഇൗസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ ഒരുക്കുന്ന ഹാർമോണിയസ്​ കേരളയുടെ ടിക്കറ്റുകൾ ഏറ്റുവാങ്ങാൻ പ്രവാസി സംഘടനകൾ ആവേശത്തോടെ മുന്നോ​ട്ട്​. ഇന്നലെ കൊയിലാണ്ടിക്കൂട്ടം, ഗ് ലോബൽ തിക്കൊടി, നിയാർക്ക്​ ബഹ്​റൈൻ, സബർമതി, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ എന്നീ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക ്കുള്ള ടിക്കറ്റുകൾ ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കുള്ള ടിക്കറ്റ്​ ചെയർമാൻ കെ.ടി.സലീം, പ്രസിഡൻറ്​ ഗിരീഷ്​ കാളിയത്ത്​, ജനറൽ സെക്രട്ടറി ഹനീഫ്​ കടലൂർ എന്നിവർ ഗൾഫ്​ മാധ്യമം പ്രതിനിധിയിൽ നിന്ന്​ ഏറ്റുവാങ്ങി.

നിയാർക്ക്​ ബഹ്​റൈൻ ജനറൽ സെക്രട്ടറി ടി.പി.നൗഷാദ്​,ട്രഷറർ അസി. അബ്​ദുൽ റഹ്​മാൻ എന്നിവർ ഗൾഫ്​ മാധ്യമം പ്രതിനിധിയിൽ നിന്ന്​ ടിക്കറ്റ്​ ഏറ്റുവാങ്ങി. സബർമതി അംഗങ്ങൾക്കുള്ള ടിക്കറ്റ്​ ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ അബ്​ദുൽ ജലീലിൽനിന്ന്​ സബർമതി ഭാരവാഹി സാം സാമുവൽ അടൂർ ഏറ്റുവാങ്ങി. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കുള്ള ടിക്കറ്റ്​ വിതരണം ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ അബ്​ദുൽ ജലീൽ പ്രസിഡൻറ്​ ചെമ്പൻജലാലിന്​ നൽകി നിർവഹിച്ചു. ഷിഫ അൽ ജസീറ സി.ഇ.ഒ ഹബീബ്​ റഹ്​മാൻ, മാക്​സിം ഇൻറർനാഷണൽ ഡയറക്​ടർ ജലീൽ, ജനറൽ സെക്രട്ടറി പ്രവീൺ, ഗഫൂർ, സലാം മമ്പാട്ടുമൂല എന്നിവർ സാന്നിധ്യം വഹിച്ചു.

10 ദിനാറി​​െൻറ നാലുപേർക്ക്​ പ്രവേശനമുള്ള ഡയമണ്ട്​, അഞ്ച്​ ദിനാറി​​െൻറ നാലുപേർക്ക്​ പ്രവേശനമുള്ള ഗോൾഡ്​ ടിക്കറ്റ്​ എന്നിവയാണ്​​ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക്കായി വാങ്ങിയത്​. അതേസമയം ഹാർമോണിയസ്​ കേരളയുടെ ഒരുക്കം പുരോഗമിക്കുകയാണ്​. മലയാളത്തി​​െൻറ മഹാനടൻ മമ്മൂട്ടി, പി.ജയചന്ദ്രൻ, മനോജ്​ കെ ജയൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​,ജോത്​സ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവർ പ​െങ്കടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain gulf newsHarmonious keralamalappuram jilla
News Summary - malappuram jilla-harmonious kerala-bahrain gulf news
Next Story