മലപ്പുറം ജില്ല യു.ഡി.എഫ് തൂത്ത് വാരും- ജില്ല യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsമനാമ: ഏപ്രിൽ 9 ന് നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ജില്ല യു.ഡി.എഫ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യമന്ത്രി മുതൽ വിവിധ സി.പി.ഐ എം നേതാക്കാൾ മലപ്പുറം ജില്ല ക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെയിലുള്ള വിധിയെഴുത്ത് ഈ തെരെഞ്ഞെടുപ്പിലുണ്ടാകും.
ബഹ്‌റൈൻ മലപ്പുറം ജില്ല യു.ഡി.എഫ് ചെയർമാൻ ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ച കൺവെൻഷൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ഗഫൂർ ഉണ്ണിക്കുളം മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ റംഷാദ് അയിലക്കാട് സ്വാഗതവും ട്രഷറർ രഞ്ജിത് പടിക്കൽ നന്ദിയു പറഞ്ഞു. പ്രചാരണ തിരക്കുകൾക്കിടയിലും ജില്ലയിലെ വിവിധ സ്ഥാനാർത്ഥികൾ കൺവെൻഷനിൽ പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം, വി.എസ് ജോയ് (തവനൂർ), ടി.പി അഷ്റഫലി, കെ.പി നൗഷാദലി, പി.എം.എ സമീർ തുടങ്ങിയ സ്ഥാനാർത്ഥികൾ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. സർക്കാർ പത്ത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരെഞ്ഞെടുപ്പിലുണ്ടാകുകയെന്ന് സ്ഥാനാർത്ഥികൾ അഭിപ്രായപ്പെട്ടു.
അസിം ചെമ്പ്ര, കെ.പി. മുസ്‌തഫ, അഷ്‌റഫ് കാട്ടിൽ പീടിക, ബിനു കുന്നന്താനം, ചെമ്പൻ ജലാൽ, ഗിരീഷ് കാളിയത്ത്, കുട്ടൂസ മുണ്ടേരി, നിസാർ കുന്നംകുളത്തിങ്കൽ, വി.കെ റിയാസ്, ഉമ്മർ കൂട്ടിലങ്ങാടി, അലി അക്ബർ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

