ചരിത്രകാരൻ എം.ജി.എസിന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
text_fieldsമനാമ: ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1932ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച, കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് കൗൺസിലിന്റെ തലവനായും, വിവിധ മേഖലകളിൽ സ്വന്തമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവും അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയാഥാർഥ്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയവത്കരിക്കാനും സാധിച്ചു. ഇരുനൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതു സമൂഹത്തിനു തീരാനഷ്ടമാണെന്ന് എം.ജെ.പി.എ പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

