മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ 20ാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
text_fieldsമലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ 20ാം പതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്മാൻ നിർവഹിക്കുന്നു
മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ സംഘടിപ്പിക്കുന്ന ഇരുപതാം വാർഷികാഘോഷത്തിന്റെ ലോഗോ, ബ്രോഷർ പ്രകാശനം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ശിഫ അൽ ജസീറ സി.ഇ.ഒയും പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ ഹബീബ് റഹ്മാൻ നിർവഹിച്ചു.
യോഗം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. ജൂൺ ഏഴ് രണ്ടാം പെരുന്നാൾ ദിനം ഇന്ത്യൻ ക്ലബിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. മലയാളികളുടെ ഹൃദയം കവർന്ന പ്രശസ്ത യുവ ഗായകൻ ‘പാട്ടോ ഹോളിക്’ എന്ന മുഹമ്മദ് ഇസ്മായിലിന്റെ ലൈവ് പ്രോഗ്രാമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ആദ്യമായാണ് ഇസ്മായിൽ ബഹ്റൈനിൽ പരിപാടി അവതരിപ്പിക്കുന്നത്.
രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, നവ കേരള സെക്രട്ടറി ഷാജി മൂതല, ഇസ്മത് വെളിയൻകോട് മനോജ് മയ്യന്നൂർ, ഉമ്മർ ഹാജി ചേനാടൻ, ഇക്ബാൽ താനൂർ, ദിലീപ് കുമാർ, സാജൻ ചെറിയാൻ, അമൃത രവി, സുനിൽ കുമാർ, ഹസ്സൻ പൊന്നാനി, സദാനന്ദൻ, ബാബു കണിയാംപറമ്പിൽ, ബൈജു മലപ്പുറം അഹ്മദ് കുട്ടി വളാഞ്ചേരി, അഷ്റഫ് തിരൂർ, വാഹിദ് ബിയ്യത്തിൽ, ബഷീർ, നാസർ തിരൂരങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഖൽഫാൻ നന്ദി രേഖപ്പെടുത്തി. മലപ്പുറം ജില്ലയിൽ നിന്നും വിവിധ പ്രാദേശിക സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗം ആദിൽ പറവത്ത്, മനോജ്, സലാം മാസ്റ്റർ, രഞ്ജിത്, നാസർ, സ്വരാജ്, കരീം മോൻ, മണി കണ്ഠൻ, റഫീഖ്, വിനീഷ്, സഫ്വാൻ, പ്രപഞ്ച്, സജീവൻ തുടങ്ങിയവർ നിയന്ത്രിച്ചു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

