മലപ്പുറം ജില്ല പ്രവാസി അസോ. 20ാം വാർഷികം ആഘോഷിച്ചു
text_fieldsജില്ല പ്രവാസി അസോസിയേഷൻ 20ാം വാർഷികാഘോഷം ഇന്ത്യൻ ക്ലബിൽ നടന്നപ്പോൾ
മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ ഇന്ത്യൻ ക്ലബിൽ 20ാം വാർഷികം ആഘോഷിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷതവഹിച്ചു. ശിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്മാൻ പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരിയായിരുന്നു. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ സ്വാഗതവും ട്രഷറർ ദിലീപ് പനയുള്ളതിൽ നന്ദിയും പറഞ്ഞു. പാട്ടോഹോളിക് എന്ന പേരിൽ അറിയപ്പെടുന്ന യുവഗായകൻ മുഹമ്മദ് ഇസ്മായിലിന്റെ സംഗീത സന്ധ്യ സദസ്സിനെ ആവേശഭരതമാക്കി. ബഹ്റൈനിലെ യുവതലമുറയുടെ മികവുറ്റ കലാപരിപാടികളും അരങ്ങേറി.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജ പാണ്ഡിയൻ, അഡ്വ. വി.കെ. തോമസ്, അനീഷ് ശ്രീധർ, ബിജു ജോർജ്, ഹിലാൽ ഹോസ്പിറ്റൽ സി.എഫ്.ഒ സഹൽ ജമാലുദ്ദീൻ, അഡ്വ. മാധവൻ കല്ലത്ത്, ഡോ. ഫെമിൽ കൊണ്ടോട്ടി, സുബൈർ കണ്ണൂർ, സേതുരാജ് കടക്കൽ, ബാബു ദേവീസ്, രാജേഷ് (എൻ.എസ്.എസ്), മനോജ് മയ്യന്നൂർ, നജീബ് കടലായി, ആർ. പവിത്രൻ, കൃഷ്ണകുമാർ എസ്.എൻ.സി.എസ്, ജേക്കബ് തേക്കുതോട്, മോനിച്ചൻ, അൽ ദസ്മ ബേക്കറി പ്രതിനിധി ഇർഷാദ്, മൊയ്തീൻ കുട്ടി കൊണ്ടോട്ടി, ജ്യോതിഷ്, നൗഷാദ് മഞ്ഞപ്പാറ, അലവി ഹാജി കാളികാവ്, റെയ്സൺ വർഗീസ്, ഷാഫി അസാസ്, നദിർഷ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ബാലൻ, ആദിൽ പറവത്ത്, സാജൻ ചെറിയാൻ, മജീദ് ചെമ്മാട്, ഖൽഫാൻ, മണി, മനോജ്, കരീം മോൻ, റഫീഖ്, അമൃത രവി, റഷീദ്, ഷഹീൻ, സുനിൽ, നിയാസ് നാസർ, രഞ്ജിത്ത്, മുഹമ്മദാലി, അരുൺ, വിനീഷ്, സ്വരാജ്, ബാബു പൊന്നാനി, സലാം നിലമ്പൂർ, പ്രമോദ്, നാസർ തിരൂരങ്ങാടി, നസീർ പൊന്നാനി, സജീവ്, സഫ്വാൻ, പ്രപഞ്ച്, സുബൈർ, അഭിലാഷ്, പർവീൺ, ഡോ. രഹ്ന, ഷിദ, ജിഷീദ, റീന, സുൽഫത്, ബീന സബ, അഞ്ജന സുബൈദ, ഹിബ നിയാസ്, റിനി തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

