മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിക്കുന്നു
text_fieldsമനാമ: വിദ്യാ ജ്യോതി 2025 വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരം, ഈ വർഷത്തെ കേരള സിലബസ്, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബഹ്റൈനിലുള്ള ബഹ്റൈൻ മലപ്പുറം ജില്ല ഫോറം അംഗങ്ങളുടെ മക്കളെയും, പ്രസ്തുത പരീക്ഷകളിൽ നാട്ടിൽ ഉന്നത വിജയം നേടിയ മക്കൾ ഉള്ള രക്ഷിതാക്കളെയും ആദരിക്കുന്നു.
പുരസ്കാരത്തിന് യോഗ്യത നേടുന്നതിനായുള്ള മാനദണ്ഡങ്ങൾ: എസ്.എസ്.എൽ.സി, പ്ലസ് ടു (കേരള സിലബസ്) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കണം. സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ 85 ശതമാനമോ അതിൽ കൂടുതലോ നേടിയിരിക്കണം.
അർഹരായ വിദ്യാർഥി വിദ്യാർഥിനികളുടെ രക്ഷിതാക്കളായ മലപ്പുറം ജില്ലയിൽനിന്നുള്ള ബി.എം.ഡി.എഫ് അംഗങ്ങൾ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. മൻഷീർ 3413 5124, മുനീർ 3773 0699 ഫസൽ ഭായ് 3971 0151. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 25 രാത്രി 10.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

