Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലപ്പുറം ജില്ല...

മലപ്പുറം ജില്ല തെരെഞ്ഞെടുപ്പ് കൺവെൻഷൻ നാളെ

text_fields
bookmark_border
മലപ്പുറം ജില്ല തെരെഞ്ഞെടുപ്പ് കൺവെൻഷൻ നാളെ
cancel

മനാമ: നിർണായകമായ നിയമസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേർന്ന മലപ്പുറം ജില്ല യു.ഡി.എഫ് യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഇഖ്‌ബാൽ താനൂർ ചെയർമാനായും റംഷാദ് അയിലക്കാട് കൺവീനറായും തെരെഞ്ഞെടുക്കപ്പെട്ടു. ട്രഷററായി രഞ്ജിത് പടിക്കലിനെയും ചീഫ് കോർഡിനേറ്ററായി അലി അക്ബറിനെയും യോഗം തിരഞ്ഞെടുത്തു.

രക്ഷാധികാരികൾ: ഹബീബ് റഹ്‌മാൻ, ചെമ്പൻ ജലാൽ, അസൈനാർ കളത്തിങ്ങൽ, അബ്‌ദുല്ല. കെ.എം.സി.സി സ്‌റ്റേറ്റ് സെക്രട്ടറി അഷ്റഫ് കാട്ടിൽ പിടിക, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്‍റ് ഗിരീഷ് കാളിയത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

നിയമസഭ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ല യു.ഡി.എഫ് കൺവെൻഷൻ നാളെ രാത്രി ഒമ്പതിന് ഓൺലൈനായി ചേരും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന കൺവെൻഷനിൽ ഒ.ഐ.സി.സി ദേശീയ പ്രസിസന്‍റ് ഗഫൂർ ഉണ്ണിക്കുളം മുഖ്യ പ്രഭാഷണം നടത്തും. മലപ്പുറം ജില്ലയിലെ 16 സ്ഥാനാർത്ഥികളും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ചെയർമാൻ ഇഖ്ബാൽ താനൂർ, കൺവീനർ റംഷാദ് അയിലക്കാട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram district election convention tomorrow
Next Story