മലപ്പുറം ജില്ല കൂട്ടായ്മ ലോഗോ ക്ഷണിക്കുന്നു
text_fieldsമനാമ: ബഹ്റൈനിലുള്ള മലപ്പുറം ജില്ലക്കാരായ പ്രവാസികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് രൂപീകരിച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്). എന്ന കൂട്ടായ്മക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. മലപ്പുറം ജില്ലയുടെയും ബഹ്റൈനിന്റെയും പൈതൃകം നിലനിർത്തിക്കൊണ്ട് ലോഗോ നിർമിക്കാൻ നിങ്ങൾ തയ്യാറാണോ?. എങ്കിൽ bahrainmalappuram@gmail.com എന്ന മെയിൽ അഡ്രസിലേക്ക് ഏപ്രിൽ 25നകം അയക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ലോഗോക്ക് പ്രത്യേക സമ്മാനമുണ്ടായിരിക്കും. PDF, JPEG, AI, EPS ഫോർമാറ്റിൽ ലോഗോ അയക്കാവുന്നതാണ്. നിങ്ങളയക്കുന്ന പത്രികയിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൃത്യമായി എഴുതണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
