മലബാർ മേഗാ കപ്പ് സീസൺ 5 നോക്കൗട്ട് അങ്കത്തട്ടിൽ എട്ട് വമ്പന്മാർ, ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമനാമ: കെ.എഫ്.എ ബഹ്‌റൈന്റെ മേൽനോട്ടത്തിൽ പ്രമുഖ ക്ലബ്ബായ മലബാർ എഫ്‌സി അൽ അഹ്‌ലി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന 'മലബാർ മേഗാ കപ്പ് സീസൺ 5' നോക്കൗട്ട് ഫുട്ബോൾ മാമാങ്കം ക്വാർട്ടർ ഫൈനൽ പോരാട്ടം ഇന്ന്. ബഹ്‌റൈനിലെ പ്രമുഖരായ 20-ഓളം വമ്പൻ ടീമുകൾ മാറ്റുരച്ച വാശിയേറിയ നോക്കൗട്ട് മത്സരങ്ങൾക്കൊടുവിൽ എട്ട് പ്രമുഖ ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ഇന്ന് (വ്യാഴാഴ്ച) രാത്രി 9:30-ന് ആരംഭിക്കുന്ന ആദ്യ ക്വാർട്ടർ അങ്കത്തിൽ ഹയാഖ് കൊണ്ടോട്ടി എഫ്‌സിയും ഡ്രീം ഗൈസ് എഫ്‌സിയും തമ്മിൽ നേർക്കുനേർ പോരാടും. തുടർന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബഹ്‌റൈൻ ബീയറീസ് എഫ്‌സി - യുവ കേരള എഫ്‌സിയെയും, മൂന്നാം മത്സരത്തില്‍ വൈ.ഐ.എഫ്.സി - സോക്കർ എഫ്‌സിയെയും, അവസാന ക്വാർട്ടറിൽ സെൻട്രൽ എഫ്‌സി - സെല്ലാഖ് എഫ്.സിയെയും നേരിടും.
ക്വാർട്ടർ പോരാട്ടങ്ങൾ പൂർത്തിയാകുന്നതോടെ വിജയികൾ നാളെ (വെള്ളിയാഴ്ച) നടക്കുന്ന കലാശക്കൊട്ടിനായുള്ള സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങളിലേക്ക് കടക്കും. പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ പ്രവാസി ഫുട്ബോൾ പ്രേമികളെയും കായികപ്രേമികളെയും സംഘാടകർ അൽ അഹ്‌ലി സ്റ്റേഡിയത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

