Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലബാര്‍ അടുക്കള പാചക...

മലബാര്‍ അടുക്കള പാചക മത്സരം ഡിസംബര്‍ എട്ടിന്

text_fields
bookmark_border
മലബാര്‍ അടുക്കള പാചക മത്സരം ഡിസംബര്‍ എട്ടിന്
cancel
camera_alt???????? ???????? ????????? ????????? ????????? ???????????????????
മനാമ: ‘മലബാര്‍ അടുക്കള’ ഫേസ്ബുക്​ കൂട്ടായ്മ  ‘അടുക്കള പുട്ടും അരങ്ങിലെ പാട്ടും’ എന്ന പേരിൽ നടത്തുന്ന പാചക മത്സരം ഡിസംബര്‍ എട്ടിന്​ കേരളീയ സമാജത്തില്‍ നടക്കും. വൈകീട്ട് മൂന്നിന്​ മലബാറി​​െൻറ രുചിമേളങ്ങളുമായി പരിപാടി തുടങ്ങുമെന്ന്​ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
മലബാറി​​െൻറ തനത്​ വിഭവങ്ങള്‍ ഇതിൽ ലഭ്യമാക്കും. പാചക മത്സരത്തിൽ വിധി നിര്‍ണയം നടത്തുന്നത് പാചക വിദഗ്ധരായ നൗഷാദ് , ജുമാന കാദരി, യു.കെ.ബാലന്‍ എന്നിവരാണ്​.  സുമി അരവിന്ദ്, നിസാം കാലിക്കറ്റ്, ആബിദ് കണ്ണൂര്‍ എന്നിവരുടെ കൂടെ  ‘മോജോ ബാൻറും’ ചേർന്നൊരുക്കുന്ന സംഗീത വിരുന്നുമുണ്ടാകും. 2014 ലാണ് ദുബൈ കേന്ദ്രീകരിച്ച്​ ഇൗ കൂട്ടായ്​മ തുടങ്ങുന്നത്​. നിലവിൽ നാലു  ലക്ഷത്തോളം അംഗങ്ങളുണ്ട്​. കുടുംബസംഗമങ്ങളും പാചക മത്സരങ്ങളും വിനോദയാത്രകളുമായി കൂട്ടായ്മ സജീവമാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി പ്രസിഡൻറ്​ എ.സി.എ.ബക്കര്‍,  ചെയര്‍മാന്‍  അസീസ്, ജനറല്‍ സെക്രട്ടറി  സുബിനാസ് കിട്ടു, ട്രഷറര്‍ ഷമീര്‍ ഗലാലി, പ്രോഗ്രാം കണ്‍വീനര്‍ ജെ.പി.കെ.തിക്കോടി, ഇവൻറ്​ കോ ഓഡിനേറ്റര്‍ ബഷീര്‍ അമ്പലായി, കോ ഓഡിനേറ്റർമാരായ സബീന അഫനേജ്, ഷംന ഫവാസ്, സുമ ദിനേശ്, ആദിയ നബീല്‍ എന്നിവർ പങ്കെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMalabar kitchen fest bahrin gulf news
News Summary - Malabar kitchen fest bahrin gulf news
Next Story