ഗിഫ്റ്റ് ഓഫ് ഗോൾഡ് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ്
text_fieldsമനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വര്‍ണ നാണയങ്ങള്‍ നേടാന്‍ അവസരം നല്കുന്ന ‘ഗിഫ്റ്റ് ഓഫ് ഗോൾഡ്’ ഓഫറുകള്‍ അവതരിപ്പിച്ചു. 300 ദീനാർ മൂല്യമുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വര്‍ണ നാണയങ്ങള്‍ ലഭിക്കും.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ മലബാര്‍ ഗോള്‍ഡ് ഔട്ട്ലറ്റുകളിലും ഏപ്രിൽ 11 മുതൽ 30 വരെ ഓഫര്‍ ലഭ്യമായിരിക്കും. ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറിന്റെ ഭാഗമായി 700 ദീനാറിന്റെ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയവും 400 ദീനാറിന്റെ പർച്ചേസിന് അര ഗ്രാം സ്വര്‍ണ നാണയവും സൗജന്യമായി നേടാം.
300 ദീനാറിന്റെ പർച്ചേസിന് 250 മില്ലിഗ്രാമിന്റെ സ്വര്‍ണ നാണയവും നേടാനാകും. ഉപഭോക്താക്കള്‍ക്ക് പഴയ 916 ആഭരണങ്ങള്ക്കുപകരം ഏറ്റവും പുതിയ ഡിസൈനുകള്‍ നഷ്ടം കൂടാതെ വാങ്ങാനും സാധിക്കും. കൂടാതെ, സീറോ മേക്കിങ് ചാര്‍ജില്‍ എട്ട് ഗ്രാം സ്വര്‍ണ നാണയങ്ങളും, തിരഞ്ഞെടുത്ത ആഭരണ ഡിസൈനുകളില്‍ അവിശ്വസനീയമായ ഡിസ്കൗണ്ട് നല്കുന്ന സ്പെഷല്‍ ബയ് കൗണ്ടറുകളും വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

