1,50,000 ദീനാറിന്റെ സാമൂഹ്യ സേവനവുമായി മലബാര്‍ ഗോള്‍ഡ്
text_fieldsമനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് റമദാന്‍ മാസത്തിൽ ജി.സി.സി, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ സി.എസ്.ആര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. വിവിധ എംബസികള്‍, അസോസിയേഷനുകള്‍, സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ഇഫ്താര്‍ മീല്‍സും ഭക്ഷ്യകിറ്റും നല്‍കുന്നത്. 1993ല്‍ സ്ഥാപിതമായതു മുതല്‍ സി.എസ്.ആര്‍ പ്രവര്‍ത്തന തുടരുന്നതായി വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. ബഹ്‌റൈനില്‍ അസ്‌കര്‍, മാആമീര്‍, ഹമദ് ടൗണ്‍ ഇൻഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ക്ക് പുറമെ ഇസ ടൗണ്‍, ഹിദ്ദ് എന്നിവിടങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍, അര്‍ഹരായ വ്യക്തികള്‍ എന്നിവര്‍ക്കും ഇഫ്താര്‍ പൊതികളും ഭക്ഷ്യ കിറ്റുകളുമെത്തിക്കുന്നുണ്ട്. കെ.എം.സി.സി, റോയല്‍ ചാരിറ്റി അസോസിയേഷന്‍, സമസ്ത ബഹ്‌റൈന്‍, ഫ്രൻഡ്ഷിപ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് എന്നിവയുടെ സഹകരണത്തോടെയും ഉപഭോക്താക്കളുടെ നിർദേശം പരിഗണിച്ചുമാണ് ഇത്. മാനുഷിക മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അധിക അവസരവും നല്‍കുന്നതായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.