ഷാര്‍ജയിൽ മലബാര്‍ ഗോള്‍ഡ് നവീകരിച്ച രണ്ട് ഷോറൂമുകള്‍ തുറന്നു
text_fieldsഷാര്‍ജയിൽ മലബാര്‍ ഗോള്‍ഡ് നവീകരിച്ച ഷോറൂം ബോളിവുഡ് നടി കരീന കപൂര്‍ ഖാൻ ഉദ്ഘാടനം ചെയ്യുന്നു. മലബാര്‍ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ സി. മായന്‍കുട്ടി, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. നിഷാദ്, അബ്ദുൽ മജീദ്, അമീർ സി.എം.സി, പി. സക്കീർ, കെ.വി. രഞ്ജിത്ത് തുടങ്ങിയവർ സമീപം
മനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഷാര്‍ജ റോള സ്ക്വയറിലെ നവീകരിച്ച രണ്ട് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ബോളിവുഡ് നടിയും മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാൻ ഉദ്ഘാടനം നിര്‍വഹിച്ചു.
മലബാര്‍ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ സി. മായന്‍കുട്ടി, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ നിഷാദ്, മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്വണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയിലായി 40,000ത്തിലധികം ആഭരണ ഡിസൈനുകള്‍ പുതിയ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലൈറ്റ് വെയ്റ്റ് സ്വർണം, വജ്രാഭരണങ്ങളുടെ ഡിസൈനുകള്‍ക്കായി പ്രത്യേകം സ്ഥലവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ആഡംബരപൂർണമായ കസ്റ്റമര്‍ ലോഞ്ച്, വാലെ പാര്‍ക്കിങ് തുടങ്ങി ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനുള്ള മറ്റ് സൗകര്യങ്ങളും ഷോറൂമുകളില്‍ ലഭ്യമാണ്. മികച്ച ആഭരണശ്രേണി അവതരിപ്പിക്കുന്നതിനൊപ്പം, അതുല്യമായ ഉപഭോക്തൃ സേവനവും ലഭ്യമാക്കാന്‍ മലബാര്‍ ഗോള്‍ഡ് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഏപ്രില്‍ 30 വരെ മലബാര്‍ ഗോള്‍ഡില്‍നിന്ന് ഷോപ്പിങ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 300 ദിനാറിനോ അതിന് മുകളിലോ സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണനാണയങ്ങള്‍ നേടാം. പഴയ 22കെ സ്വര്‍ണാഭരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ സീറോ ഡിഡക്ഷന് ഓഫറും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

