Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോള്‍ഡ് ആറ്​ പുതിയ ഷോറൂമുകള്‍ തുറന്നു

text_fields
bookmark_border
മലബാര്‍ ഗോള്‍ഡ് ആറ്​ പുതിയ ഷോറൂമുകള്‍ തുറന്നു
cancel
camera_alt

മാള്‍ ഓഫ് ഒമാനിലെ മലബാർ ഷോറൂം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസീല ബിന്‍ത് സലേം അല്‍ സംസാമിയ ഉദ്ഘാടനം ചെയ്യുന്നു. ഖമീസ് താനി തുനൈ അല്‍ മന്ധാരി, കെ. നജീബ്, പി. മുഹ്സിന്‍, ബാബില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എസ്.എം. ബഷീര്‍ തുടങ്ങിയവർ സമീപം

ദുബൈ: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ ആറ്​ പുതിയ ഷോറൂം കൂടി തുറന്നു. ഒമാനിലും ഖത്തറിലും രണ്ട്​ ഷോറൂമും മലേഷ്യയിലും ഇന്ത്യയിലും ഓരോ ഷോറൂമുമാണ്​ തുറന്നത്​. ജനുവരിയില്‍ ആഗോളതലത്തില്‍ 22 പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന ഗ്രൂപ്പി‍െൻറ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് ഉദ്ഘാടനം.

മസ്കത്തിലെ അല്‍ ഖൂദ് സ്ട്രീറ്റിലെ ഷോറൂം മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഡയറക്ടര്‍ ഖമീസ് താനി തുനൈ അല്‍ മന്ധാരി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ഹെഡ് കെ. നജീബ്, ബ്രാഞ്ച് ഹെഡ് പി. മുഹ്സിന്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മാള്‍ ഓഫ് ഒമാനിലെ ഷോറൂം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസീല ബിന്‍ത് സലേം അല്‍ സംസാമിയ ഉദ്ഘാടനം ചെയ്തു. ഖമീസ് താനി തുനൈ അല്‍ മന്ധാരി, കെ. നജീബ്, പി. മുഹ്സിന്‍, ബാബില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എസ്.എം. ബഷീര്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഖത്തറിലെ അല്‍മീര ജെറിയാന്‍ ജെനൈഹാത്തില്‍ എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി ഷോറൂം ശൈഖ്​ ഹമദ് നാസര്‍ ബിന്‍ അബ്ദുല്ല അല്‍ താനി, ശൈഖ്​ സലാ അല്‍ മര്‍റി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജ്യണല്‍ ഹെഡ് ടി.വി. സന്തോഷ്, സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, ഉന്നത മാനേജ്മെന്‍റ് പ്രതിനിധികള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഖത്തറിലെ ഖറാഫയിലെ ലാന്‍റ് മാര്‍ക്ക് ഷോപ്പിങ്ങ് മാളില്‍ എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി ഷോറൂം ശൈഖ്​ അബ്​ദുല്ല നാസര്‍ ബിന്‍ അബ്​ദുല്ല അല്‍ താനി, ശൈഖ്​ ഹമദ് നാസര്‍ ബിന്‍ അബ്ദുളള അല്‍ താനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടി.വി. സന്തോഷ്, നൗഫല്‍ തടത്തില്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മലേഷ്യയിലെ പിനാംങ്ങിലെ ഷോറൂം പിനാംങ്ങ് ഉപമുഖ്യമന്ത്രി പ്രൊഫ. ഡോ. പി. രാമസാമി പളനിസാമി ഉദ്ഘാടനം ചെയ്തു. വാരാണസിയിലെ ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്തു. എല്ലാ പുതിയ ഷോറൂമുകളും ശക്തമായ ഉപഭോക്തൃ സേവനവും ഉല്‍പ്പന്ന വൈവിധ്യവും കൊണ്ട് ആഭരണ പ്രേമികളെ ആകര്‍ഷിക്കുമെന്ന്​ മലബാര്‍ ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold opens six new showrooms
Next Story