മലബാര്‍ ഗോള്‍ഡ് ഉത്സവ സീസണ് ഓഫർ പ്രഖ്യാപിച്ചു
text_fieldsമലബാര്‍ ഗോള്‍ഡ് ഉത്സവ സീസണ് ഓഫർ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അനില്‍ കപൂർ പ്രഖ്യാപിക്കുന്നു
മനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഉത്സവ സീസൺ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അനില്‍ കപൂറാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.
5,00 ദിനാർ വിലയുള്ള വജ്രം, രത്നം ആഭരണങ്ങൾ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി ലഭിക്കുന്നതാണ് ഓഫർ. 300 ദിനാർ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ അര ഗ്രാം സൗജന്യ സ്വര്‍ണ്ണ നാണയവും നേടാം. ഉത്സവപ്പതിപ്പിന്‍റെ ഭാഗമായി സ്വര്‍ണ്ണാഭരങ്ങളുടെയും, വജ്രാഭരണങ്ങളുടെയും അമൂല്യ രത്‌നാഭരണങ്ങളുടെയും പ്രത്യേക ശേഖരവും ഫെസ്റ്റീവ് എഡിഷന്‍ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്.
നവംബര്‍ രണ്ടു വരെ മലബാര്‍ ഗോള്‍ഡിന്‍റെ ഷോറൂമുകളിലുടനീളം ഈ പരിമിതകാല ഓഫര്‍ ലഭ്യമാകും. മൈന്‍, എറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയില്‍ 22കാരറ്റ് സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ഡിസൈനുകളും ലഭ്യമാണ്.
18 കാരറ്റ് സ്വര്‍ണത്തില്‍ സമകാലിക ഫാഷനില്‍ രൂപകല്‍പന ചെയ്ത ആകര്‍ഷകമായ ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

