മലബാർ ഗോൾഡ് വീൽചെയറുകൾ നൽകി
text_fieldsബി.സി.ഡി.എയുടെ വാർഷിക കായികദിന പരിപാടിയിൽ മലബാർ ഗോൾഡ് കമ്പനി
4 വീൽചെയറുകൾ സംഭാവന ചെയ്യുന്നു
മനാമ: ബഹ്റൈൻ കാറ്റലിസ്റ്റ്സ് ഡിസേബിൾഡ് അസോസിയേഷൻ (ബി.സി.ഡി.എ) വാർഷിക കായിക ദിന പരിപാടികളും ഇസ സ്പോർട്സ് സിറ്റിയിലെ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്നു.
മലബാർ ഗോൾഡ് കമ്പനി ബി.സി.ഡി.എക്ക് 4 വീൽചെയറുകൾ സംഭാവന ചെയ്തു. ബഹ്റൈൻ പാർലമെന്റേറിയന്മാരായ അഹമ്മദ് സബാഹ് അൽസല്ലും ജലീല സയീദ് അൽ-അലാവിയും ചടങ്ങിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
ബി.സി.ഡി.എ പ്രസിഡന്റ് റിയാദ് അൽമർസൂക്കും മാനവ വിഭവശേഷി മേധാവി ജമീലും പങ്കെടുത്തവർക്കും ആശംസകൾ നേർന്നു. ചടങ്ങിൽ കൈൻഡ്നസ് കോർണർ ബൂത്ത് സംഘടിപ്പിച്ച ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സംഘടനക്ക് ബഹ്റൈൻ പാർലമെന്റേറിയൻ ജലീല സയീദ് അൽ-അലവി അഭിനന്ദന സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

