മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ഇന്ത്യ ഗോള്‍ഡ് കോണ്‍ഫറന്‍സ് അവാര്‍ഡ്
text_fieldsഇന്ത്യ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ റെസ്പോണ്‍സിബ്ള്‍ ജ്വല്ലറി ഹൗസ് അവാര്‍ഡ് മലബാര്‍
ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഏറ്റുവാങ്ങുന്നു
മനാമ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ (ഐ.ജി.സി) 2023 -24 വര്‍ഷത്തെ റെസ്പോണ്‍സിബ്ള്‍ ജ്വല്ലറി ഹൗസ് പുരസ്കാരം. ഇന്ത്യന്‍ ജ്വല്ലറി മേഖലയിലെ ഏറ്റവും പ്രമുഖ അവാര്‍ഡുകളിലൊന്നാണ് ഐ.ജി.സി എക്സലന്‍സ് അവാര്‍ഡ്. ഇതില്‍ റെസ്പോണ്‍സിബ്ള്‍ ജ്വല്ലര്‍ എന്ന വിഭാഗത്തിലാണ് മലബാർ ഗോൾഡിന് പുരസ്കാരം. നിയമാനുസൃതമായ ഉറവിടങ്ങളില്‍നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണവും വജ്രവും മാത്രമാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ശേഖരിക്കുന്നതും പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നതും. ഇത് മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്.
ബംഗളൂരുവിലെ ഹില്ട്ടന് മാന്യത ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് വേണ്ടി ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍ ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ ചെയര്പേഴ്സൻ ഡോ. സുന്ദരവല്ലി നാരായണ്സ്വാമിയില് നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡ് എൽ.എൽ.സി ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സീതാരാമന് വരദരാജന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബുള്ള്യന്‍ ഹെഡ് ദിലീപ് നാരായണന്, ഫിന്‍മെറ്റ് പി.ടി.ഇ ലിമിറ്റഡ് ഡയറക്ടര്‍ സുനില്‍ കശ്യപ്, റാന്‍ഡ് റിഫൈനറി സി.ഇ.ഒ പ്രവീണ്‍ ബൈജ്നാഥ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കർണാടക റീജനല്‍ ഹെഡ് ഫില്‍സര്‍ ബാബു എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
ഐ.ജി.സിയുടെ റെസ്പോണ്‍സിബ്ള്‍ ജ്വല്ലറി ഹൗസ് പുരസ്കാരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വലിയൊരു അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. സ്ഥാപിതമായതു മുതൽ ധാർമികതയും ഉത്തരവാദിത്തവും നിറഞ്ഞ ബിസിനസ് രീതികൾ ശക്തമായി പാലിക്കുന്ന സ്ഥാപനമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സെന്ന് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. നിലവില്‍ 13 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് 350ലേറെ ഷോറൂമുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

