Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ എഫ്.സി മെഗാ കപ്പ് 2026 ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

text_fields
bookmark_border
ബഹ്റൈനിലെ പ്രമുഖരായ 20 ടീമുകളാണ് മാറ്റുരക്കുന്നത്
മലബാര്‍ എഫ്.സി മെഗാ കപ്പ് 2026 ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം
cancel

മനാമ: കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ക്ലബായ മലബാർ എഫ്.സി. സംഘടിപ്പിക്കുന്ന ‘മെഗാ കപ്പ് 2026’ അമച്വർ ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച സിഞ്ച് അല്‍ അഹ്‍ലി സ്റ്റേഡിയത്തില്‍ വർണ്ണാഭമായ തുടക്കമാകുന്നു. ബഹ്റൈനിലെ പ്രമുഖരായ 20 ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ജയവും കിരീടത്തിലേക്ക് ടീമുകളെ അടുപ്പിക്കും എന്നതിനാൽ സർവ്വകരുത്തും പുറത്തെടുത്താവും ക്ലബുകൾ മാറ്റുരക്കുക. ​ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളും പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്. കളിക്കാർക്ക് വീര്യമേകാനും പ്രിയപ്പെട്ട ടീമുകളെ പിന്തുണക്കാനും പ്രവാസി മലയാളി കായികപ്രേമികൾ വലിയ തോതിൽ മൈതാനത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എല്ലാ കായികപ്രേമികളെയും ആവേശപൂർവ്വം സ്വാഗതം ചെയ്യുന്നതായി മലബാർ എഫ്.സി. ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malabar FC Mega Cup 2026 football tournament begins today
Next Story