മലബാർ അടുക്കള ഈസ്റ്റർ, ഈദ്, വിഷു ആഘോഷം
text_fieldsമലബാർ അടുക്കള ഈസ്റ്റർ, ഈദ്, വിഷു ആഘോഷത്തിൽനിന്ന്
മനാമ: മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ ഹൂറ ചാരിറ്റി ഹാളിൽ അംഗങ്ങൾക്കായി ഈസ്റ്റർ, ഈദ്, വിഷു സെലിബ്രേഷൻ നടത്തി.
അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ രൂപവത്കരിച്ച സബീന അഫ്നെജിന് മെമന്റോ നൽകി ആദരിച്ചു.
മലബാർ അടുക്കള അംഗങ്ങൾ തയാറാക്കിക്കൊണ്ടു വന്ന വൈവിധ്യമാർന്ന ഭക്ഷണവും, കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദ പരിപാടികളുമായി ആഘോഷമായിരുന്നു.
മലബാർ അടുക്കള അഡ്വൈസറി മെംബർ സുബിനാസ്, ചീഫ് കോഓഡിനേറ്റർ സുമ ദിനേശ്,കോഓഡിനേറ്റേഴ്സ് ഷമ്രുൺ മഷൂദ്, അഞ്ജലി അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

