മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം - 2025
text_fieldsമലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമത്തിൽ നിന്ന്
മനാമ: മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം 2025 സംഘടിപ്പിച്ചു. മനാമയിലെ അൽ സുവൈഫിയ ഗാർഡൻ പാർക്കിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ സജീവമായി പങ്കെടുത്തു. ചടങ്ങിൽ അംഗങ്ങൾ വീട്ടിൽ തയാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന പാചകവിഭവങ്ങൾ പങ്കുവെച്ചതോടെ, ഒരു സാംസ്കാരിക വിരുന്നായി സംഗമം മാറി.
കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിനോദ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ചടങ്ങിന് കൂടുതൽ മാറ്റും ആവേശവും നൽകി. എല്ലാവരുടെയും ഒത്തൊരുമയും സഹകരണവും കൊണ്ട് പരിപാടി ഹൃദയസ്പർശിയായ ഒരു അനുഭവമായി. സമാനമായ സംഗമങ്ങൾ വഴിവെച്ച് സ്നേഹബന്ധങ്ങളും കൂട്ടായ്മയും നിലനിർത്താൻ സാധിക്കട്ടെ എന്ന് സംഘാടകർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

