അറിയാത്ത നമ്പറുകളില്‍നിന്നുള്ള ഫോണ്‍വിളി കരുതിയിരിക്കണം
text_fieldsമനാമ: അറിയാത്ത നമ്പറുകളില്നിന്നുമുള്ള ഫോണ്‍വിളികള്‍ കരുതിയിരിക്കണമെന്ന് സൈബര്‍ ക്രിമിനല്‍ ഡിപ്പാർട്മെൻറ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിരവധി ആളുകള്‍ ഇത്തരം തട്ടിപ്പിന് വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. അജ്ഞാത നമ്പറുകളില്‍നിന്നും വിളിച്ച് വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും കൈക്കലാക്കി അതുവഴി പണം ഊറ്റിയെടുക്കുന്ന സംഘങ്ങള്‍ സജീവമാണ്.
ബാങ്ക്, ടെലികോം കമ്പനി എന്നിവിടങ്ങളില്‍നിന്നു വിവരണശേഖരണം നടത്തുന്നുവെന്ന രൂപത്തിലാണ് തട്ടിപ്പുകള്‍ ഏറെയും. കൂടാതെ വന്‍ സംഖ്യ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന രീതിയിലും തട്ടിപ്പ് നടക്കുന്നുണ്ട്. വിവിധ ഭാഷകളില്‍ എല്ലാവരുടെയും മൊബൈല്‍ നമ്പറിലേക്ക് ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എവിടെനിന്ന് വിളിച്ചാലും തങ്ങളുടെ വിവരങ്ങള്‍ കൈമാറരുതെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ ജാഗ്രത ജനങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

