Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ വൻ കവർച്ച:...

ബഹ്റൈനിൽ വൻ കവർച്ച: രണ്ട് ഏഷ്യക്കാർ പിടിയിൽ

text_fields
bookmark_border
ബഹ്റൈനിൽ വൻ കവർച്ച: രണ്ട് ഏഷ്യക്കാർ പിടിയിൽ
cancel
Listen to this Article

മനാമ: ബഹ്റൈനിലെ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്ന രണ്ട് ഏഷ്യൻ സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. 42ഉം 44ഉം വയസ്സുള്ള രണ്ട് പേരാണ് പിടിയിലായത്. കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും ലോഹസാമഗ്രികളുമാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്.

ഏകദേശം 6,000 ദീനാർ വിലമതിക്കുന്ന വസ്തുക്കളാണ് ഇവർ കവർന്നത്. പ്രതികളെ പിടികൂടുന്ന സമയത്ത് ഇവരുടെ പക്കൽ നിന്നും നിശ്ചിത അളവ് മയക്കുമരുന്നും പോലീസ് കണ്ടെടുത്തു. നിരവധി മോഷണ പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് വിഭാഗം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

ശാസ്ത്രീയമായ തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും ലഹരിമരുന്നും സഹിതം ഇവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyMinistry of Home AffairsasiansCriminal Investigation Department
News Summary - Major robbery in Bahrain: Two Asians arrested
Next Story