Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ വൻ...

ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട; വിവിധ പരിശോധനകളിലായി 9 പ്രവാസികൾ പിടിയിൽ

text_fields
bookmark_border
ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട; വിവിധ പരിശോധനകളിലായി 9 പ്രവാസികൾ പിടിയിൽ
cancel

മനാമ: സമൂഹത്തെ മയക്കുമരുന്ന് വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തിയ വിവിധ പരിശോധനകളിൽ 9 കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഒമ്പതു പ്രവാസികൾ പേർ പിടിയിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റാണ് കസ്റ്റംസ് വിഭാഗവുമായി ചേർനടത്തിയ ഓപ്പറേഷനിലൂടെ പ്രതികളെ പിടികൂടിയത്.

വ്യത്യസ്തമായ നാല് സംഭവങ്ങളിലായാണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 6,84,000 ബഹ്‌റൈൻ ദിനാറിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ രാജ്യക്കാരായ 22 നും 68 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്താനും കൈവശം വെക്കാനും ശ്രമിച്ച കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ ശാസ്ത്രീയമായ നീക്കങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മയക്കുമരുന്ന് നിർമ്മാർജ്ജനത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഓർമ്മിപ്പിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരങ്ങൾ നൽകാനായി 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainanti-narcoticsAnti-drug operations
News Summary - ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട; വിവിധ പരിശോധനകളിലായി 9 പ്രവാസികൾ പിടിയിൽ
Next Story