അൽ ഫാതിഹ് ഹൈവേയിൽ വൻ വികസന പദ്ധതി
text_fieldsഅൽ ഫാതിഹ് ഹൈവേ
മനാമ: അൽ ഫാതിഹ് ഹൈവേയിൽ വൻ വികസന പദ്ധതി വരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന സ്വപ്ന പദ്ധതിയുടെ വിശദാംശങ്ങൾ പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് ആണ് പ്രഖ്യാപിച്ചത്. ഹൈവേ വികസിപ്പിക്കാനുള്ള പ്രവൃത്തി ഏപ്രിലിൽ തുടങ്ങും.
വടക്ക് ശൈഖ് ഹമദ് കോസ്വേ മുതൽ തെക്ക് മിനാ സൽമാൻ ജങ്ഷൻ വരെ നീളുന്നതാണ് വികസന പദ്ധതി. ജുഫൈറിലേക്ക് ബദൽ പാതയും ഇത് പൂർത്തിയാകുന്നതോടെ ഒരുങ്ങും.
ഇരുദിശയിലും നാലുവരി പാതയായാണ് അൽ ഫാതിഹ് ഹൈവേ വികസിപ്പിക്കുന്നത്. അവാൽ റോഡുമായി ബന്ധിപ്പിക്കുന്ന ജങ്ഷനിൽ (ഗൾഫ് ഹോട്ടൽ ജങ്ഷൻ) മൂന്നുവരി ടണലുമുണ്ടാകും. ജങ്ഷനിൽ ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും.
അൽ ഫാതിഹ് ഹൈവേയിൽ മനാമയുടെ വടക്കുനിന്ന് ജുഫൈറിലെ പ്രിൻസ് സഉൂദ് അൽ ഫൈസൽ റോഡിലേക്ക് രണ്ടുവരി ഒാവർപാസും നിർമിക്കും. ശൈഖ് ദുെഎജ് റോഡുമായി അൽ ഫാതിഹ്ഹൈവേയെ ബന്ധിപ്പിക്കുന്ന ജങ്ഷൻ അടക്കും. വടക്കുഭാഗത്തേക്കുള്ള ഗതാഗതത്തിന് അൽ ഫാതിഹ് കോർണിഷിെൻറ കവാടത്തിന് സമീപം യു ടേണോടുകൂടിയ രണ്ടുവരി മേൽപാലവും നിർമിക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

