ഒളിമ്പിക്സ് സ്വപ്നവുമായി മജിസിയ ഭാനു
text_fieldsമനാമ: പവര്‍ലിഫ്റ്റിങ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം കൊയ്ത വടകര, ഓർക്കാട്ടേരി സ്വദേശിനി മജിസിയ ഭാനുവിന് പറയാൻ യാദൃച്ഛികതയുടെയും വഴിത്തിരിവു കളുടെയും കഥകൾ. ബഹ്റൈനിൽ നടന്ന വടകര മഹോത്സവത്തിൽ പെങ്കടുക്കാൻ എത്തിയ അവർ ‘ഗ ൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
മാഹി ഡെൻറൽ കോളജിൽ ബി.ഡി.എസിന് ച േർന്നശേഷം അവധിക്കാലത്ത് കൂട്ടുകാർ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന് പോയപ്പോൾ മജിസിയ ഭാനുവിെൻറ ആഗ്രഹം ബോക്സിങ് പരിശീലനമായിരുന്നു. വിവരം പറഞ്ഞപ്പോൾ വീട്ടുകാർ സമ്മതിച്ചു. അങ്ങനെ ബോക്സിങ് പരിശീലനം തുടങ്ങി. എന്നാൽ പരിശീലകൻ പവർലിഫ്റ്റിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അതിൽ കഴിവ് തെളിയിക്കാനും മജീസിയക്ക് കഴിയുമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ആ രംഗത്തെത്തിയത്. സംസ്ഥാന, േദശീയ ടൂർണമെൻറുകളിൽ വിജയം നേടുകയും ചെയ്തു. ആഗോളതലത്തിൽ മികച്ച നേട്ടം സ്വന്തമാക്കാനും കഴിഞ്ഞു.
വടകരയിലെ സാധാരണ കുടുംബത്തിൽ പ്രവാസിയുടെ മകളായി ജനിച്ച െപൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച അസാധാരണ സംഭവങ്ങളായി അതെല്ലാം. 2018 ൽ റഷ്യയിൽ നടന്ന ചാമ്പ്യന്‍ഷിപ്പിൽ മജിസിയ കിരീടം നേടി. 2019ലും മജിസിയ തന്നെയായിരുന്നു ചാമ്പ്യന്‍. പവര്‍ലിഫ്റ്റില്‍ മാത്രമല്ല രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം നടത്തിയ പഞ്ചഗുസ്തി താരം കൂടിയാണ് മജിസിയ.
ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത മജ്സിയയുടെ സ്വപ്നം വെയ്റ്റ് ലിഫ്റ്റില്‍ ഒളിമ്പിക്സ് മെഡലാണ്. 2020ല്‍ നടക്കുന്ന ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിനായി ഇറങ്ങാനും അടുത്ത ഒളിമ്പിക്സിൽ വെയ്റ്റ് ലിഫ്റ്റില്‍ മത്സരിക്കാനും ആഗ്രഹിക്കുന്ന മജിസിയ അബ്ദുല്‍ മജീദ്- റസിയ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
