മൈത്രി ബഹ്റൈൻ പ്രീറമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
text_fieldsഡോ. നൗഫലിന് മൈത്രിയുടെ സ്നേഹോപഹാരം കൈമാറുന്നു
മനാമ: ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ പ്രീറമദാൻ ആരോഗ്യ സെമിനാർ നടന്നു. മനാമ സെൻട്രലിലുള്ള അൽ ഹിലാൽ മെഡിക്കൽ കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസിന് ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. നൗഫൽ നസറുദ്ദീൻ നേതൃത്വം നൽകി.
തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു, ജോയന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെംബർ ഷിപ് കൺവീനർമാരായ അബ്ദുൽ സലിം, റജബുദ്ദീൻ, മുൻ പ്രസിഡന്റ് ഷിബു പത്തനംതിട്ട, ഡോ. നാഫിയ നൗഷാദ്, അൽ ഹിലാൽ മാർക്കറ്റിങ് മാനേജർ നൗഫൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഡോ. നൗഫലിന് മൈത്രിയുടെ സ്നേഹോപഹാരംനൽകി.
എക്സിക്യുട്ടിവ് അംഗങ്ങൾ ആയ നിസാം തേവലക്കര, നിസാർ വടക്കുംതല, അൻസാർ തേവലക്കര, അഷ്കർ, സഹദ് സലീം, ഇർഫാൻ മുഹമ്മദ്, സഹൽ ഹുസൈൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞതോടെ ചടങ്ങുകൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

