മൈത്രി ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമൈത്രി സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ‘ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം’ എന്ന ശീർഷകത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി (അദ് ലിയ ബ്രാഞ്ച്) സഹകരിച്ച് മൈത്രി ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സാമൂഹിക പ്രവർത്തകൻ കെ.ടി സലിം ഉദ്ഘാടനം ചെയ്തു.
അൽ ഹിലാൽ പ്രധിനിധി ഷിജിൻ, സാമൂഹിക പ്രവർത്തകരായ, സൽമാനുൽ ഫാരിസ്, റംഷാദ്, മൈത്രി രക്ഷാധികാരികളായ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ജോയന്റ് സെക്രട്ടറി സലീം തയിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ അൻവർ ശൂരനാട്, ഷിബു ബഷീർ, ഷാജഹാൻ, അനസ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും, മൈത്രി ട്രെഷർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.

