മൈത്രി ബഹ്‌റൈൻ ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
text_fieldsമൈത്രി ബഹ്‌റൈൻ സംഘടിപ്പിച്ച ലോയൽറ്റി പ്ലഡ്ജ്
മനാമ: ബഹ്റൈനിലെ സാമൂഹിക, ജീവകാരുണ്യ, പൊതുരംഗങ്ങളിൽ ഒരു പതിറ്റാണ്ടായി സജീവമായി പ്രവർത്തിച്ചുവരുന്ന മൈത്രി ബഹ്റൈൻ, രാജ്യത്തിന്റെ ഭരണനേതൃത്വത്തോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി ലോയൽറ്റി പ്ലെഡ്ജും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും ബഹ്റൈൻ ഭരണകൂടത്തോടുമുള്ള സ്നേഹത്തിന്റെയും കൂറിന്റെയും പ്രതീകമായാണ് പരിപാടി സംഘടിപ്പിച്ചത്.
ബഹ്റൈനും ഭരണകൂടവും പ്രവാസി സമൂഹത്തോട് പുലർത്തുന്ന കരുതലിനും പിന്തുണയ്ക്കും മൈത്രി ബഹ്‌റൈൻ നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ട്രഷറർ അബ്ദുൾ ബാരി, ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ തേവലക്കര, ഷറഫുദ്ദീൻ അസീസ്, അജാസ്, ഷിറോസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

