മൈത്രി ബഹ്റൈൻ അംഗത്വ കാമ്പയിന് തുടക്കമായി
text_fieldsമൈത്രി ബഹ്റൈൻ അംഗത്വ കാമ്പയിനിൽനിന്ന്
മനാമ: മൈത്രി ബഹ്റൈന്റെ അംഗത്വ പ്രചാരണ കാമ്പയിന് തുടക്കംകുറിച്ചു. പ്രസിഡന്റ് സലിം തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസ്റ്റർ മെഡിക്കൽ സെന്റർ ഡെന്റൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ അനസ് മുഹമ്മദിന് മെംബർഷിപ് നൽകിക്കൊണ്ട് മെംബർഷിപ് കൺവീനർ അബ്ദുൽ സലിം ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ചീഫ് കോർഡിനേറ്റർ സുനിൽ ബാബു അമുഖ പ്രസംഗവും നടത്തി. ജോയന്റ് സെക്രട്ടറിമാരായ ഷിബു ബഷീർ, ഷബീർ ക്ലാപ്പന, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, അസിസ്റ്റന്റ് ട്രഷർ ഷാജഹാൻ, മെംബർഷിപ് ജോയന്റ് കൺവീനർ റജബുദീൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, ഷിറോസ്, നിസാം തേവലക്കര, ഷറഫുദ്ദീൻ അസീസ്, നൗഷാദ് തയ്യിൽ, മെംബർ സഹദ് സലീം, മുൻ പ്രസിഡന്റ് ഷിബു പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലെ പ്രവാസികളെ ഉൾപ്പെടുത്തി എട്ട് വർഷം മുമ്പ് രൂപീകരിച്ചതാണ് മൈത്രി ബഹ്റൈൻ. ദക്ഷിണ കേരളത്തിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി വർത്തിക്കാനും അവരെ സാമൂഹിക, സംസ്കാരിക, വിദ്യാഭ്യാസ, മേഖലകളിൽ ഉന്നതിയിൽ എത്തിക്കുവാനും മൈത്രി ബഹ്റൈൻ പ്രവർത്തിക്കും. ജനുവരി 25 മുതൽ ഏപ്രിൽ 24 വരെ മൂന്നുമാസം നീണ്ടുനിൽക്കുന്ന മെംബർഷിപ് കാമ്പയിനിൽ തെക്കൻ മേഖലയിലുള്ള പ്രവാസി സഹോദരങ്ങൾക്ക് മെംബർഷിപ് എടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് മെംബർഷിപ് കൺവീനർ അബ്ദുൽ സലീം (36078004) റജബുദ്ദീൻ (34062434) നവാസ് കുണ്ടറ (39533273) എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മൈത്രി ട്രഷർ അബ്ദുൽ ബാരിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

