മൈത്രി ബഹ്റൈൻ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കം
text_fieldsമൈത്രി ബഹ്റൈൻ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് തുടങ്ങി. ഡിസംബർ 15 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബി.എം.ഐ, ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി ഫങ്ഷൻ, ലിവർ ഫങ്ഷൻ എന്നീ പരിശോധനകൾ സൗജന്യമായും വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി, തൈറോയ്ഡ് പരിശോധന എന്നിവ മിതമായ നിരക്കിലും ചെയ്യാനും സ്പെഷലിസ്റ്റ് ഡോക്ടറെ സൗജന്യമായി കാണാനും സൗകര്യം ഉണ്ടായിരിക്കും.
അദ്ലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, സാമൂഹിക പ്രവർത്തകരായ കായ് മിത്തിങ്, ചെമ്പൻ ജലാൽ, മണിക്കുട്ടൻ, സഈദ് ഹനീഫ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി പ്യാരിലാൽ, മെഡിക്കൽ ക്യാമ്പ് പോഗ്രാം കൺവീനർ കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
നവാസ് കുണ്ടറ, സലീം തയ്യിൽ, റിയാസ് വിഴിഞ്ഞം, ഷാജഹാൻ, ഷബീർ ക്ലാപ്പന എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 33532669, 39007142, 34343410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

