മൈത്രി ബഹ്റൈൻ എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണം
text_fieldsമൈത്രി ബഹ്റൈൻ എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണപരിപാടിയിൽ നിന്ന്
മനാമ: കഴിഞ്ഞവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മൈത്രിയിലെ അംഗങ്ങളുടെ കുട്ടികളെ മെമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു.
ധാർമിക ബോധമുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിലും അവരുടെ ഭാവിയെ സുരക്ഷിതമാക്കുന്നതിലും മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് പ്രഭാഷണമധ്യേ സദസ്സിനെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ മുഖ്യാതിഥിയായി സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, സാമൂഹികപ്രവർത്തകൻ കെ.ടി സലിം, ഇ.വി രാജീവൻ എന്നിവർ മെമന്റോയും സർട്ടിഫിക്കറ്റും നൽകി.
ഡോക്ടറേറ്റ് നേടിയ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോനെ ചടങ്ങിൽ മൈത്രി ബഹ്റൈൻ അനുമോദിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം നവാസ് കുണ്ടറയുടെ ആമുഖപ്രഭാഷണത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതപ്രഭാഷണം നടത്തി.
സിംഗപ്പൂരിൽ നടന്ന യങ് ഇൻഫ്ളുവൻസർ ഓഫ് ദ ഇയർ-2025 അവാർഡ് കരസ്ഥമാക്കിയ നസറുള്ള നൗഷദിന് മൈത്രിയുടെ ആദരം നൽകി. നൗഷാദ് മഞ്ഞപ്പാറ, രക്ഷാധികാരികളായ സയ്ദ് റമദാൻ നദവി, ഷിബു പത്തനംതിട്ട, സിബിൻ സലിം, ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ സംസാരിച്ചു. ചീഫ് കോഡിനേറ്റർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ ജോയന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെംബർഷിപ്പ് കൺവീനർ അബ്ദുൽ സലിം, മീഡിയ കൺവീനർ ഫരീദ് മീരാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാം തേവലക്കര, നിസാർ വടക്കുംതല, അൻസാർ തേവലക്കര, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃതം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

