മൈത്രി ബഹ്റൈൻ വിന്റർ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു
text_fieldsമൈത്രി അസോസിയേഷൻ കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ച വിന്റർക്യാമ്പ്
മനാമ: മൈത്രി അസോസിയേഷൻ കുടുംബാംഗങ്ങൾക്കായി സഖീറിലെ ടെന്റിൽ വിന്റർ ക്യാമ്പും ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും രക്ഷാധികാരി സഈദ് റമദാൻ നദ്വി റിപ്പബ്ലിക് ദിന സന്ദേശവും നൽകി. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ തകർക്കാനുള്ള ഗൂഢ ശ്രമത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഉണർത്തി.
വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, പ്രോഗ്രാം കോർഡിനേറ്റർ സുനിൽ ബാബു, അസി. ട്രഷറർ ഷാജഹാൻ, ജോയന്റ് സെക്രട്ടറിമാരായ ഷബീർ ക്ലാപ്പന, ഷിബു ബഷീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ നിസാം തേവലക്കര, റജബുദ്ദീൻ, നൗഷാദ് തയ്യിൽ, ഷിറോസ്, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെംബർഷിപ് കൺവീനർ അബ്ദുൽ സലീം, മുൻ ട്രഷറർ അനസ് കരുനാഗപ്പള്ളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്ഥാപകാംഗം നിസാർ കൊല്ലം, മുൻ പ്രസിഡന്റ് ഷിബു പത്തനംതിട്ട എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോഓഡിനേറ്റർ സുനിൽ ബാബുബിന്റെ നേതൃത്വത്തിൽ മൈത്രി കുടുംബാംഗങ്ങൾക്കായി വിവിധ വിനോദ പരിപാടികളും ക്വിസ് മത്സരവും നടത്തി. വിജയികൾക്ക് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

