Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈ​ത്രി ബ​ഹ്റൈ​ൻ...

മൈ​ത്രി ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
മൈ​ത്രി ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

മൈ​ത്രി ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ‘ജീ​വ​ന്റെ തു​ടി​പ്പി​നാ​യ് ഒ​രു തു​ള്ളി ര​ക്തം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മൈ​ത്രി ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷി​ബു പ​ത്ത​നം​തി​ട്ട, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി, ​നി​സാ​ർ കൊ​ല്ലം, റ​ഹീം ഇ​ട​ക്കു​ള​ങ്ങ​ര, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഷി​ബു ബ​ഷീ​ർ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. ക്യാ​മ്പി​ൽ 60ഓ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷി​നു ടി. ​സാ​ഹി​ബ്, ദ​ൻ​ജീ​ബ് ‌സ​ലാം, ഷാ​ജ​ഹാ​ൻ, റി​യാ​സ് വി​ഴി​ഞ്ഞം, അ​ന​സ് മ​ഞ്ഞ​പ്പാ​റ, ഷ​ബീ​ർ ക്ലാ​പ്പ​ന, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി, റി​യാ​സ് വി​ഴി​ഞ്ഞം, കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBahrainMaitri
News Summary - Maitri Bahrain Blood Donation Camp
Next Story