'മഹീശത്തുറഹ്‌മ'തൊഴിലുപകരണങ്ങൾ നൽകും
text_fieldsകെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സമാപന പ്രവർത്തക സമിതി യോഗം സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ ഉദ്‌ഘാടനം ചെയ്യുന്നു
മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി നിരാലംബരായവർക്ക് 'മഹീശത്തുറഹ്മ'എന്ന പേരിൽ തൊഴിലുപകരണങ്ങൾ നൽകാൻ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചു.
തീരദേശ മേഖലയിലെ വികലാംഗരായ നിർധന കുടുംബത്തിനു പ്രഖ്യാപിച്ച തട്ടുകട ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യാനും കഴിഞ്ഞ ദിവസം ചേർന്ന സമാപന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, കോഴിക്കോട്, ബേപ്പൂർ എന്നിവിടങ്ങളിലാണ് തട്ടുകട നൽകുക.
സമാപന പ്രവർത്തക സമിതി യോഗം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീത്തായ വാർഷിക റിപ്പോർട്ടും കെ.കെ. അഷ്‌റഫ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് നാദാപുരം, കളത്തിൽ മുസ്തഫ, അസ്‌ലം വടകര, ഹംസ കെ. അഹ്‌മദ്, ഹമീദ് അയനിക്കാട്, അഷ്‌റഫ് തോടന്നൂർ, അഷ്‌റഫ് നരിക്കോട്, മൂസ ഹാജി ഫളീല, അഷ്‌റഫ് കട്ടിൽപീടിക, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ല ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി, കാസിം നൊച്ചാട്, ജെ.പി.കെ തിക്കോടി എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി പി.കെ. ഇസ്ഹാഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

